കേരളത്തിൽ വെസ്റ്റ് നൈൽ വൈറസ് നിയന്ത്രണവിധേയം; ആശങ്ക വേണ്ട

കേരളത്തിൽ വെസ്റ്റ് നൈൽ വൈറസ് ബാധ നിയന്ത്രണവിധേയമെന്ന് കേന്ദ്ര വിദഗ്‌ധസംഘം. പനി ബാധിച്ച കുട്ടിയുടെ ജന്മസ്ഥലമായ മലപ്പുറം, വേങ്ങര- എ. ആർ. നഗറിലും കുട്ടി ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മെഡിക്കൽ കോളജിലും സംഘം വിദഗ്ധ പരിശോധന നടത്തി. 

 മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമായിരുന്നു നിപ്പ എങ്കിലും വെസ്റ്റ് നൈൽ വൈറസ് അതുപോലെ അല്ല. കൊതുകുകളിലൂടെ മാത്രമേ വൈറസ് ബാധ  ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എത്തൂ. അതിനാൽ തന്നെ ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് കേന്ദ്ര ആരോഗ്യ സംഘത്തിന്റെ വിലയിരുത്തൽ. 

അസുഖം സ്ഥിരീകരിച്ച കുട്ടി ചികിത്സയിൽ ആണ്. കുട്ടിയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി ഉണ്ടെങ്കിലും സാധാരണ നിലയിലെത്താൻ ദിവസങ്ങൾ എടുക്കും.നേരിട്ടൊരു പ്രതിരോധ വാക്സിൻ ഇല്ലാത്തതാണ് lനിലവിലെ പ്രതിസന്ധി. 

പ്രാദേശിക തലത്തിൽ നടപ്പാക്കാറുള്ള കൊതുക് നശീകരണ യജ്ഞമടക്കമുള്ളവ ഊര്ജിതപ്പെടുത്തുകയാണ് ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനുള്ള എക മാർഗം.