സി.പി ജലീലിന്റെ മരണം; മനുഷ്യാവകാശലംഘനം നടന്നെന്ന് ആരോപണം

വയനാട് വൈത്തിരിയില്‍  മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുത്ത് നിക്ഷ്പക്ഷ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മനുഷ്യാവകാശലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനെത്തിയ പത്തംഗ സംഘത്തെ പോലീസ് സംഭവം നടന്ന ‍ റിസോർട്ടിൽ പ്രവേശിപ്പിച്ചില്ല.  

രാവിലെ 11 മണിക്കാണ് ഗ്രോവാസുവും പി.എ പൗരനുമടങ്ങുന്ന സംഘം  റിസോര്ട്ടിലെത്തുന്നത് .വെടിവെപ്പു നടന്ന സ്ഥലങ്ങള്‍ നേരിൽ കാണമെന്നായിരുന്നു ഇവരുടെ ആവശ്യം. പൊലീസുമായി സംസാരിക്കുന്നതിനു മുന്നേ  ഒരു വിഭാഗം നാട്ടുകാര്‍ പ്രതിക്ഷേധവുമായെത്തി ഇവരെ തട‍ഞ്ഞു.  റിസോര്‍ട്ടില്‍ കയറാനുള്ള അനുമതി പോലീസ് നിക്ഷേധിക്കുകയും ചെയ്തു. തെളിവ് നശിപ്പിക്കപ്പെടാൻ കാരണമാകുമെന്നായിരുന്നു വാദം .

ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ ലംഘനം നടന്നു എന്നാണ് ആക്ഷേപം. കേസെടുത്ത് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊ രുങ്ങുകയാണ് ഇവർ. വയനാട് എസ് പി യെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല .