ഫെയ്സ്ബുക്ക് പോളിൽ വിജയി ആന്റോ ആന്റണി; 'സൈബർ സഖാക്കള്‍’ പേജ് വെട്ടില്‍

cpm-cyber-anto-veena
SHARE

തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാർട്ടികളും സ്ഥാനർഥികളും സാമൂഹികമാധ്യമങ്ങളിൽ സജീവമാണ്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് പല വിഷയങ്ങളും ഉയർത്തി രാഷ്ട്രീയ കക്ഷികൾ ഫെയ്സ്ബുക്കിലും വോട്ടെടുപ്പ് നടത്താറുണ്ട്. എന്നാൽ ‘സിപിഐഎം സൈബർ സഖാക്കള്‍’ എന്ന പേജിൽ നടത്തിയ ഫെയ്സ്ബുക്ക് പോൾ അവർക്ക് തന്നെ വിനയായതാണ് പുതിയ രസം. 

cyber-poll

പത്തനംതിട്ടയിൽ ആര് എന്ന് പ്രവചിക്കാം എന്ന ചോദ്യത്തോടെയായിരുന്ന വോട്ടെടുപ്പ്. എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജിനും നിലവിലെ എം.പി കോൺഗ്രസ് നേതാവ് ആന്റോ ആന്റണിക്കും വോട്ട് നൽക്കാം എന്നാണ് ആമുഖം. മാർച്ച് ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് ഒരാഴ്ച നീണ്ടുനിന്നു. 18000ത്തിലധികം ആളുകൾ ലൈക്ക് ചെയ്തിരിക്കുന്ന പേജിൽ 40000ത്തോളം ആളുകൾ വോട്ടെടുപ്പിൽ പങ്കെടുത്തു. ഇവരിൽ 53 ശതാമാനം ആളുകളും  പത്തനംതിട്ടയിൽ ആന്റോ ആന്റണി എന്ന് പ്രവചിക്കുമ്പോൾ, 47 ശതാമാനമാണ് വീണ ജോർജിനെ പിന്തുണയ്ക്കുന്നത്. 

സിപിഐഎം സൈബർ സഖാക്കള്‍ എന്ന പേജിൽ സിപിഎം അനൂകല വാർത്തകളും പോസ്റ്റുകളും മാത്രമാണ് പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇത് ഔദ്യോഗിക പേജ് അല്ല. മണ്ഡലത്തില്‍ പ്രചാരണത്തില്‍ ഇടതുസ്ഥാനാര്‍ഥി ഏറെ മുന്നിലെത്തിക്കഴി​ഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ആരെന്ന കാര്യം ഇതുവരെ വ്യക്തവുമല്ല. 

MORE IN KERALA
SHOW MORE