ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് മഹാകാര്യമല്ല; തുടരാൻ ആഗ്രഹമില്ല; എന്‍. വാസു

N-Vasu
SHARE

തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണര്‍ സ്ഥാനത്ത് തുടരാന്‍ പറ്റിയ അന്തരീക്ഷമില്ലെന്ന് ചുമതലയൊഴിഞ്ഞ എന്‍. വാസു.  മനസിന് വിഷമമുണ്ടാക്കുന്ന പലകാര്യങ്ങളും സംഭവിച്ചതിനാല്‍ തുടരാന്‍ ആഗ്രഹമില്ല. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് മഹാകാര്യമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

ഇന്ന് കാലാവധി കഴിയുന്ന ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എന്‍. വാസുവിനെ  തുടരാന്‍ അനുദിക്കമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം ഈ പദവിയില്‍ തുടരാന്‍ ആഗ്രമില്ലെന്ന് എന്‍. വാസു പറഞ്ഞു.

ശബരിമലയിലെ യുവതീപ്രവേശം സാധ്യമാക്കിയതിനെക്കുറിച്ച് ഇതായിരുന്നു പ്രതികരണം.പരിമതികള്‍ക്കിടയില്‍ തീര്‍ഥാടനകാലം ഭംഗിയായി പൂര്‍ത്തിയാക്കിയതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും വാസു പറഞ്ഞു. അഡിഷണല്‍ കമ്മിഷണര്‍ക്കാകും താല്‍ക്കാലിക ചുമതല.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.