മണ്ഡലം തിരിച്ചു പിടിക്കുമെന്നു സുധാകരൻ; കണ്ണൂരിൽ സീറ്റുറപ്പിച്ചു; സ്വീകരണം

sudakaran-kannur-cpm
SHARE

കണ്ണൂരിൽ മൽസരിക്കാനുറപ്പിച്ച് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. ഡൽഹിയിൽനിന്ന് കണ്ണൂരിലെത്തിയ സുധാകരന് ആവേശകരമായ സ്വീകരണമാണ് യുഡിഎഫ് പ്രവർത്തകർ നൽകിയത്. വീണ്ടും മൽസരിച്ച് മണ്ഡലം തിരിച്ചുപിടിക്കുമെന്ന് സുധാകരൻ പറഞ്ഞു. 

സ്ഥാനാർഥി നിർണയ ചർച്ചകൾ പൂർത്തിയാക്കി കണ്ണൂരിലെത്തിയ സുധാകരനെ നൂറ് കണക്കിന് പ്രവർത്തകരാണ് സ്വീകരിക്കാനെത്തിയത്. പ്രചാരണ ബോർഡുകളും കയ്യിലേന്തിയായിരുന്നു സ്വീകരണം. സ്ഥാനാർഥിത്വം തത്വത്തിൽ അംഗീകരിച്ചെന്നും മണ്ഡലം തിരിച്ചുപിടിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു.

മൽസരിക്കാൻ വ്യക്തിപരമായി താൽപര്യമില്ലെന്ന് സുധാകരൻ നിലപാടെടുത്തിരുന്നെങ്കിലും ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരം തീരുമാനം മാറ്റുകയായിരുന്നു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.