കുമ്മനം തിരികെ വരണമെന്ന് പറഞ്ഞു; എം.എസ്. കുമാറിനോട് വിശദീകരണം തേടി

ms-kumar
SHARE

ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ്. കുമാറിനെ ലോക്സഭാ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്നൊഴിവാക്കി.  മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരണമെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നും എം.എസ്. കുമാര്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍  പറഞ്ഞതാണ് കാരണം. ഇക്കാര്യത്തില്‍ അദ്ദേഹത്തിനോട് വിശദീകരണവും തേടി.

ശബരിമലയിലെ യുവതീപ്രവേശന പ്രശ്നത്തിന്റെ പശ്ചാത്തലത്തിലാണ് എം.എസ്. കുമാര്‍ ഈ അഭിപ്രായ രേഖപ്പെടുത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കുമ്മനം രാജശേഖരന്റെ മടങ്ങിവരവ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതേത്തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള എം.എസ് കുമാറിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. ഇത് പാര്‍ട്ടിക്കുള്ളില്‍ വിവാദവുമായി. ശ്രീധരന്‍ പിള്ളക്ക് തിരുവനന്തപുരത്ത് മല്‍സരിക്കാന്‍ ആഗ്രമുള്ളതിനാലാണ് കുമാറിനെതിരെ നടപടിയെടുത്തത് എന്നാണ് ആക്ഷേപം. നേരത്തെ ഏകപക്ഷീയമായി സ്ഥാനാര്‍ഥിപ്പട്ടിക കേന്ദ്രത്തിന് നല്‍കിയതില്‍ പ്രതിഷേധിച്ച് വി. മുരളീധര പക്ഷം  കോര്‍കമ്മിറ്റിയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഉള്ളിലെ കലഹങ്ങള്‍ ബി.ജെ.പിക്ക് തലവേദനയാകുകയാണ്.

MORE IN KERALA
SHOW MORE