ഭിന്നശേഷി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങി തുഷാരഗിരി

thusharagiri
SHARE

ഭിന്നശേഷി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാകാനൊരുങ്ങി തുഷാരഗിരി. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം വെള്ളച്ചാട്ടം കാണാന്‍ വയോധികര്‍ക്കുള്‍പ്പെടെ സൗകര്യപ്പെടുന്ന രീതിയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. വനഭംഗിക്ക് യാതൊരു കോട്ടവും തട്ടാതെയുള്ള വികസനമാണ് നടപ്പാക്കുന്നത്. 

റോഡ് അവസാനിക്കുന്നിടത്ത് തുടങ്ങി വെള്ളച്ചാട്ടത്തിന് സമീപത്ത് വരെ വീല്‍ചെയര്‍ കൊണ്ടുപോകാനുള്ള സൗകര്യമുണ്ട്. തൂക്കുപാലം വരെ ഇങ്ങനെ സഞ്ചരിക്കാം. സുരക്ഷാവേലിയും ഇരിപ്പിടങ്ങളും കൂടി സ്ഥാപിച്ചാല്‍ ഭിന്നശേഷിക്കാര്‍ക്കുള്‍പ്പെടെ വെള്ളച്ചാട്ടം ആസ്വദിക്കാനാകും. നേരത്തെ രൂപം നല്‍കിയ പദ്ധതിയാണ് വനംവകുപ്പ് പൂര്‍ത്തീകരിക്കാനൊരുങ്ങുന്നത്. ഇതൊടൊപ്പം വിദേശികളായ സഞ്ചാരികളെക്കൂടി ലക്ഷ്യമിട്ടുള്ള നവീകരണവും രൂപരേഖയിലുണ്ട്.

ഡി.റ്റി.പി.സിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം നവീകരിച്ച് ഡോര്‍മെറ്ററിയാക്കി. കുടുംബമായി താമസിക്കാനുള്ള സൗകര്യത്തിനൊപ്പം കുട്ടികള്‍ക്കുള്ള പാര്‍ക്ക്, കൂടുതല്‍ ശുചിമുറികള്‍ എന്നീ പണികളും പുരോഗമിക്കുകയാണ്. തുഷാരഗിരിയില്‍ നിലവില്‍ ജലമൊഴുക്ക് കുറവാണ്. ഏപ്രില്‍ അവസാനത്തോടെ ഇതിന് മാറ്റമുണ്ടാകും. ഈ കാലയളവിനുള്ളില്‍ പൂര്‍ണമായ നവീകരണമാണ് ലക്ഷ്യമിടുന്നത്. 

MORE IN KERALA
SHOW MORE