ഇവിടെ നല്ല തണുപ്പാണമ്മേ... കൊല്ലപ്പെടുന്നതിനു 2 മണിക്കൂർ മുൻപേ ഈ മകൻ പറഞ്ഞത്

vasanthkumar-pulwama
SHARE

‘ഇവിടെ നല്ല തണുപ്പാണമ്മേ....’ പുതിയ ജോലിസ്ഥലമായ കശ്മീരിലെ വിശേഷങ്ങളുമായി, ഭീകരാക്രമണമുണ്ടാകുന്നതിനു 2 മണിക്കൂർ മുൻപും വസന്തകുമാർ വീട്ടിലേക്കു വിളിച്ചു. ജോലിത്തിരക്കിൽ നിന്നു സമയം കണ്ടെത്തി ദിവസവും ഭാര്യ ഷീനയെയും അമ്മ ശാന്തയെയും വിളിക്കുമായിരുന്നു.

 പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയായതിന് ശേഷം 2001 ലാണ് വസന്ത് കുമാർ സി ആർ പിഎഫിൽ ചേർന്നത്. പഞ്ചാബിൽ നിന്നും ഈ മാസം രണ്ടാം തിയതി നാട്ടിൽ എത്തിയ വസന്ത് കുമാർ എട്ടിന് കശ്മീരിലേക്ക്  മടങ്ങിയത്. ഹവിൽദാറായി സ്ഥാനക്കയറ്റം ലഭിച്ചു ശേഷം ആദ്യം ഏറ്റെടുത്ത ജോലിക്കിടയിലാണ് ഭീകരാക്രമണം. സ്ഫോടനം നടക്കുന്നതിനു രണ്ട് മണിക്കൂർ മുമ്പ് അമ്മയുമായി സംസാരിച്ചിരുന്നു. മരണ വിവരം ഇന്നലെ പുലർച്ചെ  ഉന്നത ഉദ്യോഗസ്ഥർ വീട്ടുകാരെ അറിയിച്ചു.

പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയായതിന് ശേഷം 2001 ലാണ് വസന്ത് കുമാർ സി ആർ പിഎഫിൽ ചേർന്നത്. പഞ്ചാബിൽ നിന്നും ഈ മാസം രണ്ടാം തിയതി നാട്ടിൽ എത്തിയ വസന്ത് കുമാർ എട്ടിന് കശ്മീരിലേക്ക്  മടങ്ങിയത്. ഹവിൽദാറായി സ്ഥാനക്കയറ്റം ലഭിച്ചു ശേഷം ആദ്യം ഏറ്റെടുത്ത ജോലിക്കിടയിലാണ് ഭീകരാക്രമണം.

ജമ്മു– ശ്രീനഗർ ഹൈവേയിലൂടെയാണു യാത്രയെന്നും പുതിയ സ്ഥലത്തെ ഡ്യൂട്ടിക്കായാണു പോകുന്നുവെന്നും വസന്തകുമാർ ഫോണിൽ പറഞ്ഞു. മണിക്കൂറുകൾക്കുള്ളി‍ൽ അവന്തിപ്പുരയിൽ‌ സ്ഫോടനമുണ്ടായി. വസന്തകുമാറും സഞ്ചരിച്ചിരുന്ന ബസിലേക്കാണ് സ്ഫോടക വസ്തു നിറച്ച വാഹനം ഇടിച്ചുകയറ്റിയത്. ചാനലുകളിൽ വാർത്ത പരന്നെങ്കിലും വീട്ടുകാർ ഒന്നും അറിഞ്ഞിരുന്നില്ല.

മറ്റൊരു വാഹനത്തിലുണ്ടായിരുന്ന വസന്തകുമാറിന്റെ സുഹൃത്തായ ജവാനാണ് ഭാര്യാസഹോദരനെ ആദ്യം വിവരമറിയിച്ചത്. ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാത്തതിനാൽ മറ്റു കുടുംബാംഗങ്ങളോടു പറഞ്ഞില്ല. ഒടുവിൽ, വെള്ളിയാഴ്ച പുലർച്ചെ നാലരയോടെ ന്യൂഡൽഹിയിലെ സിആർപിഎഫ് ആസ്ഥാനത്തു നിന്ന് വിളിയെത്തി. വീട്ടിൽ കൂട്ടക്കരച്ചിലുയർന്നു. വസന്തകുമാറിന്റെ മൃതദേഹം ഇന്ന് രാവിലെ 8.55 ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കും. വയനാട് തൃക്കൈപ്പറ്റ മുക്കംകുന്ന് തറവാടുവീടിനോടു ചേർന്നുള്ള ശ്മശാനത്തിൽ ഉച്ചയ്ക്ക് 12ന് ഔദ്യോഗിക, സൈനിക ബഹുമതികളോടെ സംസ്കാരം.

MORE IN KERALA
SHOW MORE