കെ.സിയെ വെല്ലുവിളിച്ച് മല്‍സരത്തിനിറങ്ങി; കോണ്‍ഗ്രസ് വിമതന് വമ്പൻ ജയം

alazpuzha
SHARE

‌കെ.സി വേണുഗോപാലിനെ വെല്ലുവിളിച്ച് മല്‍സരത്തിനിറങ്ങിയ കോണ്‍ഗ്രസ് വിമതന് ആലപ്പുഴയില്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയം. നഗരസഭയിലെ ജില്ലാകോടതി വാര്‍ഡിലാണ് മുന്‍കോണ്‍ഗ്രസ് നേതാവ് 524 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. 

593 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിച്ചുജയിച്ചയാളാണ് ബി. മെഹബൂബ്. ആരോഗ്യസ്ഥിരംസമിതി അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള പാര്‍ട്ടി നിര്‍ദേശമാണ് മെഹബൂബിനെ വിമതനാക്കിയത്. കൗണ്‍സിലര്‍ സ്ഥാനം രാജിവച്ച് വീണ്ടും മല്‍സരിച്ചപ്പോള്‍ 524 വോട്ടിന്റെ ഭൂരിപക്ഷം. യുഡിഎഫ് ജില്ലാനേതൃത്വത്തിന് കനത്ത തിരിച്ചടിയും. 

കരുവാറ്റ പഞ്ചായത്തിലെ 12ാം വാര്‍ഡ് എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിന് 87 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന വാര്‍ഡിലാണ് കോണ്‍ഗ്രസിലെ സുകുമാരിയമ്മ 108 വോട്ടിന് വിജയിച്ചത്. കായംകുളം നഗരസഭയിലെ പന്ത്രണ്ടാം വാര്‍ഡ് എല്‍ഡിഎഫ് വര്‍ധിതഭൂരിപക്ഷത്തോടെ നിലനിര്‍ത്തി. കൈനകരിയിലെ ഭജനമഠം വാര്‍ഡില്‍ എല്‍ഡിഎഫിലെ ബീന വിനോദ് 105 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇവിടെ ബിജെപിയാണ് രണ്ടാംസ്ഥാനത്ത്. 

MORE IN KERALA
SHOW MORE