അനുമതിയില്ലാത്ത കെട്ടിടം പൊളിച്ചുമാറ്റി; നടപടി ദേവികുളം സബ്കലക്ടറുടേത്

കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയോരത്ത് ഇരുട്ടുകാനത്തിന് സമീപം അനുമതിയില്ലാതെ നിര്‍മാണം തുടങ്ങിയ കെട്ടിടം ദൗത്യസംഘം പൊളിച്ചുമാറ്റി.ദേവികുളം സബ്കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി 

ആനവിരട്ടി വില്ലേജോഫീസറുടെ  നേതൃത്വത്തിലുള്ള ദൗത്യസംഘമാണ്  ദേശിയപാതയോരത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം പൊളിച്ച് നീക്കിയത്.  അടിമാലി സ്വദേശിയുടെ   ഉടമസ്ഥയില്‍ ഉള്ള ഭൂമിയിലായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ. ഈ ഭൂമി ഏലപ്പുരയിടം വിഭാഗത്തില്‍പ്പെടുന്നതാണെന്നും റവന്യുവകുപ്പിന്റെ എന്‍ഒസിയോ പഞ്ചായത്തിന്റെ ബില്‍ഡിംഗ് പെര്‍മിറ്റോ ഇല്ലാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.

പൊളിച്ച് മാറ്റിയ കെട്ടിടത്തിന് സമീപം മറ്റ് രണ്ട് കെട്ടിടങ്ങള്‍ കൂടി ഉടമസ്ഥന്‍ അനധിക്രതമായി നിര്‍മ്മിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിന് പഞ്ചായത്ത് നല്‍കിയ ബില്‍ഡിംഗ് പെര്‍മിറ്റ്് കാലാവധി അവസാനിച്ചുവെന്നും ഈ രേഖ മറയാക്കിയായിരുന്നു പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വന്നിരുന്നതെന്നും റവന്യു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ഏലപ്പുരയിടത്തില്‍ കൃഷിയല്ലാതെ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന ചട്ടം സ്ഥലം ഉടമ മറികടന്നതായും ദൗത്യസംഘം അറിയിച്ചു. മേല്‍ക്കൂരനിര്‍മ്മിക്കാന്‍ തയ്യാറാക്കി വന്നിരുന്ന തൂണുകളാണ് ദൗത്യസംഘം പൊളിച്ചു നീക്കിയത്.