ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ട ചടങ്ങുങ്ങള്‍ക്ക് തുടക്കമായി

Attukal-Kuthiyottam
SHARE

ആറ്റുകാല്‍ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധവും ഭക്തിനിര്‍ഭരവുമായി കുത്തിയോട്ട ചടങ്ങുങ്ങള്‍ക്ക് തുടക്കമായി. ദേവിയെ വണങ്ങി ദേവീദാസന്‍മാരാകന്‍ 815 കുത്തിയോട്ട ബാലന്‍മാരാണ് വൃതം നോറ്റുതുടങ്ങിയത്. പൊങ്കാലക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ക്ഷേത്രത്തില്‍ ഭക്തജനതിരക്കേറി.

ക്ഷേത്രകുളത്തില്‍ കുളിച്ച്  ഈറനണിഞ്ഞ് വരിയായി കുത്തിയോട്ട ബാലന്‍മാര്‍ ദേവിയെ വണങ്ങി വൃതമാരംഭിച്ചു. പളളിപ്പലകയിൽ 7 വെള്ളിനാണയങ്ങൾ വച്ച് മേൽശാന്തിക്കു ദക്ഷിണ നൽകി അനുഗ്രഹം വാങ്ങിയാണ് കുത്തിയോട്ട അനുഷ്ഠാനത്തിലേക്ക് ബാലന്‍മാര്‍ കടന്നു.6 മുതൽ 12 വയസ്സ് വരെയുള്ള ബാലന്മാരാണ് ഈ അനുഷ്ഠാനത്തിൽ പങ്കെടുക്കുന്നത്.  ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയത്തിന്റെ 3–ാം ദിനത്തിലാണ് കുത്തിയോട്ടവ്രതം തുടങ്ങിയത്. ഇനിയുള്ള 7 ദിവസങ്ങൾ ഇവർ ക്ഷേത്രത്തിൽ താമസിക്കും. എന്നും  പുലർച്ചെ  ഉണർന്ന് ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനണിഞ്ഞു ദേവീനാമജപത്തോടെ ക്ഷേത്രം വലം വയ്ക്കുന്ന ഇവർ തുടർന്നു ദേവിയെ നമസ്കരിക്കും. മഹിഷാസുരമർദിനി ദേവിയുടെ മുറിവേറ്റ ഭടന്മാരാണു കുത്തിയോട്ട ബാലന്മാർ എന്നതാണു സങ്കല്പം. കുത്തിയോട്ട നേർച്ചയിലൂടെ ദേവീപ്രീതി നേടാമെന്നും അതുവഴി ഉന്നതവിജയങ്ങളും രോഗവിമുക്തിയും ലഭിക്കുമെന്നുമാണു വിശ്വാസം.

7 ദിവസങ്ങൾ കൊണ്ട് 1008 നമസ്കാരങ്ങൾ പൂർത്തിയാക്കുന്ന കുട്ടികള്‍ക്ക് ദേവിയുടെ ആശീർവാദം ലഭിക്കുമെന്നാണു വിശ്വാസം. ഉത്സവത്തിന്റെ 9–ാം നാളിൽ കിരീടം വച്ച് അണിഞ്ഞൊരുങ്ങി ദേവിയുടെ മുൻപിലെത്തി ചൂരൽ കുത്തുന്ന ഇവർ മണക്കാട് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലേയ്ക്കുള്ള എഴുന്നള്ളത്തിന് അകമ്പടി സേവിക്കും. അടുത്ത ദിവസം രാവിലെ ആറ്റുകാൽ ക്ഷേത്രത്തിലേക്കു ദേവിതിരികെ എത്തുന്നതിനു മുൻപായി കുത്തിയോട്ട ബാലന്മാർ ക്ഷേത്രത്തിൽ എത്തും. ദേവിയുടെ അകത്തെഴുന്നെള്ളിപ്പിനു ശേഷം കുത്തിയോട്ട ബാലന്മാരുടെ ചൂരൽ ഇളക്കുന്ന ചടങ്ങ് നടത്തും.

MORE IN KERALA
SHOW MORE