സിമെന്റ് വില വർദ്ധനവ്; വ്യാപാരികൾക്കിടയിൽ തർക്കം രൂക്ഷമാകുന്നു

cement
SHARE

വിലവര്‍ധന സംബന്ധിച്ചു സിമെന്റ്  വ്യാപാരികള്‍ക്കിടയില്‍ തര്‍ക്കം. വിലക്കയറ്റമുണ്ടായിട്ടില്ലെന്ന വാദവുമായി ഒരുവിഭാഗം വ്യാപാരികള്‍ രംഗത്ത് എത്തി. അതേ സമയം  ചില്ലറ വില്‍പന മേഖലയില്‍ രണ്ടാഴ്ചക്കുള്ളില്‍ എഴുപത്തിയഞ്ച് രൂപ കൂടിയെന്ന് വ്യാപാരികള്‍ തന്നെ സമ്മതിക്കുന്നു.

കമ്പനികളുമായി ഒത്തുകളിച്ച് വില വര്‍ധിപ്പിക്കാന്‍ ശ്രമിച്ചതിന്  കോംപിറ്റീഷന്‍ കമ്മീഷന്റെ നടപടി നേരിടുന്ന  സിമെന്റ് ഡീലേഴ്സ് അസോസിയേഷാണ് പുതിയ വാദവുമായി രംഗത്തെത്തിയത്. നിലവില്‍ 330 രൂപ മുതല്‍ സിമെന്റ് ലഭ്യമാണെന്നാണ് വാദം. വിലവര്‍ധിപ്പിക്കാനുള്ള സാചര്യമൊരുക്കാനുള്ള കമ്പനികളുടെ തന്ത്രമാണ് ഇപ്പോഴത്തെ പ്രചാരണങ്ങളുടെ പിന്നിലെന്നാണ് ആരോപണം.

എന്നാല്‍ ചില്ലറ വിപണയില്‍ 50 കിലോ തൂക്കമുള്ള ബാഗിന് 420 രൂപ മുതല്‍ 430 രൂപ വരെ നല്‍കണം. ഇന്നുമുതല്‍ വീണ്ടും വില കൂടുകയും ചെയ്യും

MORE IN KERALA
SHOW MORE