അലമാര വാങ്ങി; മൃതദേഹം സെപ്റ്റിക് ടാങ്കിലിടാൻ അമ്മയോട് കമ്പിപ്പാര ചോദിച്ചു; നടുക്കം

omana-murder
SHARE

പാലക്കാട് മാത്തൂര്‍ ചുങ്കമന്ദത്ത് വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ നിർണായക വെളിപ്പെടുത്തലുകൾ. ചുങ്കമന്ദം കൂമൻകാട് സ്വദേശി ഷൈജു, ബന്ധുവായ വിജീഷ്, സുഹൃത്ത് കൊഴിഞ്ഞൽപറമ്പ് പി.ഗിരീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇവരില്‍ ഷൈജു മാത്രമാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. 

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കൂടംതൊടി വീട്ടിൽ 63 വയസുളള ഒാമനയെ ഷൈജു കൊലപ്പെടുത്തിയത്. ഓമനയുമായി വാക്കുതർക്കം ഉണ്ടായതോടെ തലക്കടിച്ചെന്നും താഴെവീണതോടെ കയറുകൊണ്ടു വരിഞ്ഞുമുറുക്കി ചാക്കിലാക്കിയെന്നുമാണ് ഷൈജു പൊലീസിന് നൽകിയ മൊഴി. മൃതദേഹത്തില്‍ നിന്നെടുത്ത സ്വര്‍ണാഭരണങ്ങള്‍ നല്‍കി വസ്ത്രങ്ങളും അലമാരയുമൊക്കെ വാങ്ങാന്‍ ഷൈജു ശ്രമിച്ചതാണ് പൊലീസ് അന്വേഷണത്തില്‍ വഴിത്തിരിവായി. ഒാമനയുമായി വ്യക്തിവിരോധമുണ്ടെന്ന് ഷൈജു പൊലീസിനോട് പറഞ്ഞെങ്കിലും ഇത് തെറ്റാണെന്നാണ് വിവരം. 

ഷൈജുവിന്റെ ലഹരി ഉപയോഗത്തിനെതിരെ ഓമന പ്രതികരിക്കുകയും ഉപദേശിക്കുകയും ചെയ്തതു പ്രകോപന കാരണമായെന്നു പൊലീസ് സംശയിക്കുന്നു.സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ച ഉച്ചയ്ക്കാണു കൊലപാതകം. പാടത്തു നിന്നു വീട്ടിലേക്കു മടങ്ങിയ ഓമന ഇടയ്ക്കു ഷൈജുവിന്റെ വീട്ടിൽ കയറി. ഇവർ തമ്മിൽ വാക്കുതർ‌ക്കമുണ്ടായി. പ്രകോപിതനായ ഷൈജു ഓമനയുടെ മുഖത്ത് ഇടിച്ചു. താഴെ വീണ ഓമന നേരിയ ബോധത്തിൽ ഒച്ചവയ്ക്കാൻ തുടങ്ങി.

ഇതോടെ വായ പൊത്തിപ്പിടിച്ചു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണു പ്രതി നൽകിയ മൊഴി. പിന്നീട് ആഭരണങ്ങൾ ഊരിയെടുത്ത ശേഷം മൃതദേഹം വരിഞ്ഞുകെട്ടി ചാക്കിലാക്കി കട്ടിലിനടിയിൽ തള്ളി. മോഷ്ടിച്ച മോതിരം ധനകാര്യ സ്ഥാപനത്തിൽ സുഹൃത്ത് ഗിരീഷിന്റെ സഹായത്തോടെ 7000 രൂപയ്ക്കു പണയം വച്ചു. പണയത്തിന് ആധാർ കാർഡ് വേണമെന്ന് അറിയിച്ചതോടെയാണു ഗിരീഷിന്റെ സഹായം തേടിയത്. 

പിന്നീട് ചുങ്കമന്ദത്തെത്തി സ്വർണവളകൾ വസ്ത്രവിൽപനശാലയിൽ വിൽക്കാൻ ശ്രമിച്ചു. നടക്കാതെ വന്നപ്പോൾ ഗിരീഷിനെ വരുത്തി നേരത്തെ പണയത്തിലൂടെ ലഭിച്ച തുക ഉപയോഗിച്ചു വസ്ത്രങ്ങൾ വാങ്ങി. സെപ്റ്റിക് ടാങ്ക് തുറന്നു മൃതദേഹം അതിലേക്കിടാനും ശ്രമം നടത്തി.ഇതിനായി പ്രതി അമ്മയോട് കമ്പിപ്പാരയും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ, സമീപത്തെ വിവാഹ ആഘോഷത്തിലും പങ്കെടുത്തു.ഗിരീഷിനു കൊലപാതകത്തിൽ നേരിട്ടു പങ്കില്ലെങ്കിലും തെളിവു നശിപ്പിക്കൽ, വിവരം മറച്ചുവയ്ക്കൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഇയാൾ പങ്കാളിയാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കൂടംതൊടി വീട്ടിൽ 63 വയസുളള ഒാമനയെ ഷൈജു കൊലപ്പെടുത്തിയത്. ഓമനയുമായി വാക്കുതർക്കം ഉണ്ടായതോടെ തലക്കടിച്ചെന്നും താഴെവീണതോടെ കയറുകൊണ്ടു വരിഞ്ഞുമുറുക്കി ചാക്കിലാക്കിയെന്നുമാണ് ഷൈജു പൊലീസിന് നൽകിയ മൊഴി. മൃതദേഹത്തില്‍ നിന്നെടുത്ത സ്വര്‍ണാഭരണങ്ങള്‍ നല്‍കി വസ്ത്രങ്ങളും അലമാരയുമൊക്കെ വാങ്ങാന്‍ ഷൈജു ശ്രമിച്ചതാണ് പൊലീസ് അന്വേഷണത്തില്‍ വഴിത്തിരിവായി. ഒാമനയുമായി വ്യക്തിവിരോധമുണ്ടെന്ന് ഷൈജു പൊലീസിനോട് പറഞ്ഞെങ്കിലും ഇത് തെറ്റാണെന്നാണ് വിവരം. ജോലിക്കൊന്നും പോകാതെ നിത്യവും മദ്യപിക്കുന്ന ഷൈജു വിവാഹിതനാകാന്‍ പണത്തിനായി ശ്രമിക്കുകയായിരുന്നുവെന്നും ഇതാകാം സ്വര്‍ണാഭരണമെടുത്ത് പണം കണ്ടെത്താന്‍ ഷൈജു ശ്രമിച്ചതിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. അതേസമയം ഒാമനയെ കാണാതാവുകയും കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതിെയ പിടികൂടിയതും പൊലീസിന് നേട്ടമായി. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.