പ്രതിഷേധം ഫലംകണ്ടു; കോഴിക്കോട്–ബംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു

kozhikode-bengaluru-ksrtc
SHARE

കോഴിക്കോട് തൊട്ടില്‍പ്പാലം–ബംഗളൂരു കെഎസ്ആര്‍ടിസി  സര്‍വീസ് പുനരാരംഭിച്ചു. കുറ്റ്യാടി മലയോര മേഖലയിലെ യാത്രക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് രണ്ടുദിവസമായി വെട്ടിക്കുറച്ച സര്‍വീസ്  പുനസ്ഥാപിച്ചത്.  

പ്രതിഷേധം കനത്തതിനെത്തുടര്‍ന്നാണ് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനമായത്. ഇന്ന് രാവിലെ ഒന്‍പതിന് തൊട്ടില്‍പ്പാലം ഡിപ്പോയില്‍നിന്നാണ് കെ.എസ്.ആര്‍.ടി.സി യാത്ര തുടങ്ങിയത്.  രാത്രി പത്തിന് ബംഗളൂരിവില്‍ നിന്നു തിരിക്കുന്ന ബസ് നാളെ പുലര്‍ച്ചെ അഞ്ചരയോടെ തൊട്ടില്‍പ്പാലം ഡിപ്പോയില്‍ തിരിച്ചെത്തും.  വരുമാനം കുറവാണെന്ന് കാണിച്ചാണ് ഒന്‍പതുവര്‍ഷമായി തുടരുന്ന ബംഗളൂരു– തൊട്ടില്‍പ്പാലം സര്‍വീസ് ആഴ്ചയില്‍ രണ്ടുദിവസമായി വെട്ടിക്കുറയ്ക്കാന്‍ തീരുമാനമായത്. 

യാത്രാക്ലേശം ഇരട്ടിയായതോടെ  പ്രതിഷേധവുമായി നാട്ടുകാര്‍ തെരുവിലിറങ്ങുകയായിരുന്നു. ഡിപ്പോയ്ക്കുമുന്നില്‍ ശക്തമായ സമരപരിപാടികള്‍ നടന്നു. സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും പ്രശ്നം പരിഹരിക്കാന്‍ ഇടപെടലുണ്ടാകാതായതോടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം ഏറ്റെടുത്തത്  ബിജെപി, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തി. 

MORE IN KERALA
SHOW MORE