ആത്മവിശ്വാസത്തിന്‍റെ ആക്സിലേറ്റര്‍ ഇരമ്പിപ്പിച്ച് അവര്‍ ഫസ്റ്റ് ഗിയറിട്ടു; വനിതാ ബുള്ളറ്റ് ക്ലബ് ഇനി കോഴിക്കോടും

bullet
SHARE

വനിതാ ബുള്ളറ്റ് ക്ലബ് ഇനി കോഴിക്കോടും. സ്ത്രീ സ്വാതന്ത്ര്യം എന്ന ആശയത്തെ മുന്‍നിര്‍ത്തി തിരുവനന്തപുരം സ്വദേശിനി ഷൈനി രാജ്കുമാറാണ് വനിതാ ബുള്ളറ്റ് റൈഡിങ് ക്ലബിന് തുടക്കമിട്ടത്. ഡൗണ്‍ലെസ് റോയല്‍ എക്സ്പ്ലോര്‍ എന്നാണ് ഈ പെണ്‍കൂട്ടത്തിന്‍റെ പേര്. 

ആത്മവിശ്വാസത്തിന്‍റെ ആക്സിലേറ്റര്‍ ഇരമ്പിപ്പിച്ച് അവര്‍ ഫസ്റ്റ് ഗിയറിട്ടു. അതെ, വനിതാ ബുള്ളറ്റ് റൈഡേഴ്സ് ക്ലബായ ഡൗണ്‍ലെസ് റോയല്‍ എക്സ്പ്ലോറിന് കോഴിക്കോട് തുടക്കമായി. ബീച്ച് പരിസരത്തായിരുന്നു ആദ്യ റൈഡ്. 17 പേര്‍ ആദ്യ യാത്രയില്‍ പങ്കെടുത്തു. 

വിദ്യാര്‍ഥികള്‍ മുതല്‍ നാല്‍പ്പത് തികഞ്ഞ വീട്ടമ്മമാര്‍ വരെ ക്ലബിലെ അംഗങ്ങളാണ്. ഇനി മുതല്‍ എല്ലാ മാസവും ക്ലബിന്‍റെ നേതൃത്വത്തില്‍ ബുള്ളറ്റ് റൈഡ് സംഘടിപ്പിക്കും. തിരുവനന്തപുരത്തിനും തൃശൂരിനും കൊച്ചിക്കും പിന്നാലെയാണ് വനിതാ ബുള്ളറ്റ് റൈഡേഴ്സ് ക്ലബ് കോഴിക്കോടെത്തുന്നത്.

MORE IN KERALA
SHOW MORE