ഐഎൻടിയുസി എറണാകുളം നേതൃത്വത്തിൽ ഭിന്നത; പ്രസിഡന്റിനെതിരെ പ്രതിഷേധം

intuc-11-02
SHARE

ഐഎന്‍ടിയുസി എറണാകുളം ജില്ലാ  നേതൃത്വത്തില്‍ ഭിന്നത. പ്രസിഡന്റ് കെ.കെ.ഇബ്രാഹികുട്ടിയെ  ഉടന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റി ഓഫിസ് ഉപരോധിച്ചു. സംസ്ഥാന നേതൃത്വം ഇടപെടും വരെ പ്രതിഷേധം തുടരാനാണ് പ്രവര്‍ത്തകരുടെ തീരുമാനം

ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹികുട്ടിയുടെ പ്രവര്‍ത്തനങ്ങളോടുളള കടുത്ത വിയോജിപ്പ് ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകര്‍ ഐഎന്‍ടിയുസി ഓഫീസ് ഉപരോധിച്ചത്. രണ്ടരമണിക്കൂറോളം മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ഇബ്രാഹിംകുട്ടിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റും വരെ പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കി.

ഐഎന്‍ടിയുസി പ്രസിഡന്റായിനിന്നുകൊണ്ട് പുതിയ യൂണിയന്‍ തുടങ്ങാനാണ് പ്രസിഡന്റിന്റെ ശ്രമം. മുന്‍ അധ്യക്ഷന്‍ അഡ്വ.കെ.പി.ഹരിദാസിനെ വ്യക്തിഹത്യ ചെയ്യാനും ശ്രമമുണട്. ഇത് സംഘടിതമായി തടുക്കുമെന്നാണ് പ്രവര്‍ത്തകരുടെ അവകാശവാദം. 

പ്രവര്‍ത്തകരുടെ കൂടി വികാരം കണക്കിലെടുത്ത് സംസ്ഥാനസമിതി അടിയന്തിരമായി പ്രശ്നത്തില്‍ ഇടപെടണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സമയത്ത് ഭിന്നതകളുണ്ടാക്കുന്നത് നല്ലതല്ലെന്ന വികാരവും പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.