'എനിക്ക് അഭിനയം മാത്രമെ അറിയൂ'; പിണറായിയെ വേദിയിലിരുത്തി മോഹൻലാലിന്റെ പ്രസംഗം

mohanlal-pinarayi-10
SHARE

ബിജെപി സ്ഥാനാർഥിത്വ ചർ‌ച്ചകൾക്കിടെ ഒരേ വേദിയിലെത്തി നടൻ മോഹൻലാലും മുഖ്യമന്ത്രി പിണറായി വിജയനും. കോട്ടയത്തെ പരിപാടിയിലാണ് പിണറായി വിജയനും മോഹൻലാലും വേദി പങ്കിട്ടത്. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചർച്ചകൾക്കിടെ ആദ്യമായാണ് മോഹൻലാൽ ഒരു പൊതുവേദിയിലെത്തുന്നത്. സിപിഎം മുഖപത്രമായ ദേശാഭിമാനി സംഘടിപ്പിച്ച അക്ഷരമുറ്റം പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടകൻ. ചടങ്ങിൽ കേന്ദ്രസർക്കാരിന്‍റെ നയങ്ങളെ നിശിതമായി വിമർശിച്ച് രാഷ്ട്രീയപ്രസംഗം നടത്തിയ മുഖ്യമന്ത്രി  ആർഎസ്എസിനെയും ബിജെപിയും കടന്നാക്രമിച്ചു.

തുടർന്ന് സംസാരിച്ച മോഹൻലാൽ പക്ഷെ രാഷ്ട്രീയ വിഷയങ്ങളൊന്നും പരാമ‌ർശിച്ചില്ല. തനിക്ക് അഭിനയം മാത്രമേ അറിയൂ എന്ന് പറഞ്ഞ് രാഷ്ട്രീയത്തിലേക്കില്ലെന്ന ചെറിയ സൂചന നൽകാനും മലയാളത്തിന്‍റെ മഹാ നടൻ മറന്നില്ല. കഴിഞ്ഞ 40 വർഷമായി അഭിനയരംഗത്തുണ്ട്. ഇക്കാലമത്രയും അഭിനയ കലയെ മാത്രമേ താൻ ഉപാസിച്ചിട്ടുള്ളുവെന്നും മോഹൻലാൽ പറഞ്ഞു. ഒന്നര മണിക്കൂറോളം ചടങ്ങിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രിക്കൊപ്പമാണ്  മോഹൻലാലും മടങ്ങിയത്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.