നിയമനത്തില്‍ ക്രമക്കേട്; സിപിഎം ഭരിക്കുന്ന സഹകരണബാങ്കിന് എതിരെ സിപിഐ

anchal-cooperative-bank
SHARE

സിപിഎം ഭരിക്കുന്ന സഹകരണബാങ്കിന് മുന്നില്‍ സിപിഐയുടെ ധര്‍ണ. കൊല്ലം അഞ്ചല്‍ അറയ്ക്കല്‍ സര്‍വീസ് സഹകരണബാങ്കിലെ നിയമനത്തില്‍ സെക്രട്ടറി ക്രമക്കേടുകാട്ടി എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

കഴിഞ്ഞ ഭരണ സമതിയുടെ അവസാനകാലത്ത് അറയ്ക്കല്‍ സര്‍വീസ് സഹകരണബാങ്കില്‍ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐയുടെ പ്രതിഷേധം. ഡയറക്ടര്‍ബോര്‍ഡ് അറിയാതെ സെക്രട്ടറി ഏകപക്ഷിയമായാണ് നിയമനങ്ങള്‍ നടത്തിയെന്നും സിപിഐ ആരോപിക്കുന്നു. 

അറയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് വര്‍ഷങ്ങളായി സിപിഎമ്മും സിപിഐയും ചേര്‍ന്നാണ് ഭരിക്കുന്നത്. നിലവിലെ ഭരണസമിതിയില്‍ സിപിഎമ്മിന് ആറും സിപിഐയ്ക്ക് അഞ്ച് അംഗങ്ങളുമാണുള്ളത്. പ്രസിഡന്റ് സ്ഥാനം നല്‍കാത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞമാസം അവസാനം നടന്ന ബാങ്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സിപിഐ ബഹിഷ്ക്കരിച്ചിരുന്നു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.