കളിക്കുന്നതിനിടെ ബാറ്ററി വിഴുങ്ങിയ കുഞ്ഞ് മരിച്ചു

fathima-dead
SHARE

നാദാപുരം: ഇലക്ട്രോണിക് ബാറ്ററി തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു. അബുദാബിയിൽ ജോലിക്കാരനായ വളയം ചെറുമോത്ത് ഓണപ്പറമ്പത്ത്  റഷീദിന്റെയും ഷരീഫയുടെയും  മകൾ ഫാത്തിമ അമാനയാണ് മരിച്ചത്. 3 ദിവസം മുൻപ്  കളിക്കുന്നതിനിടയിൽ  കുട്ടി  ബാറ്ററി  വായിലിട്ടത് രക്ഷിതാക്കൾ അറിഞ്ഞിരുന്നില്ല.  കുട്ടി ഭക്ഷണം കഴിക്കാത്തതു കാരണം  ഡോക്‌ടറെ കണ്ട് എക്സ്റേ പരിശോധന നടത്തിയപ്പോഴാണ് അന്നനാളത്തിൽ നാണയം പോലുള്ള ബാറ്ററി കുടുങ്ങിയത് കണ്ടത്

ഉടൻ കോഴിക്കോട്  മെഡിക്കൽ കോളജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ച് ബാറ്ററി പുറത്തെടുത്തെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. ബാറ്ററി കുടുങ്ങിയ ഭാഗത്ത് വ്രണമായിരുന്നു.  ഫാത്തിമ അമാനയുടെ സഹോദരൻ മുഹമ്മദ് റിഷാദ്  2 വർഷം മുൻപ്  പുഴയിൽ മുങ്ങി മരിച്ചിരുന്നു. റാസിൻ മറ്റൊരു സഹോദരനാണ്

MORE IN KERALA
SHOW MORE