കരിപ്പൂരിന് പ്രതീക്ഷയേകി എയർ ഇന്ത്യ

karipur
SHARE

കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഒരു മാസത്തികം ആരംഭിക്കുമെന്ന് എയർഇന്ത്യ ചെയർമാന്റെ ഉറപ്പ്. വലിയ വിമാനങ്ങൾ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് എയർ ഇന്ത്യ ചെയർമാൻ പ്രദീപ് സിംഗ് ഖരോള കരിപ്പൂരിലെത്തിയത്. പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയുമായി  അദ്ദേഹം  ചര്‍ച്ച നടത്തി. ‌

വലിയ വിമാനങ്ങളുമായുള്ള എയർ ഇന്ത്യയുടെ സർവീസ് അനിശ്ചിതമായി നീളുന്നതിനിടെയാണ് ചെയർമാന്റെ സന്ദർശനവും ഉറപ്പും. വലിയ വിമാനങ്ങളുമായി അടുത്ത മാസം മുതൽ കരിപ്പൂരിൽ നിന്ന് സർവീസ് ആരംഭിക്കാനുള്ള ഒരുക്കങ്ങൾ എയർഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. 

ഹജ് യാത്ര കേന്ദ്രമായി വീണ്ടും പ്രഖ്യാപിച്ചതോടെ ആദ്യ ഹജ് വിമാനം കരിപ്പൂരിൽ നിന്നു തന്നെ ആരംഭിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു. കണ്ണൂരിൽ നിന്ന് ഡൽഹിയിലേക്ക് ആരംഭിക്കുന്ന പുതിയ ആഭ്യന്തര സർവീസ് കരിപ്പൂർ വഴിയാണമെന്ന നിർദേശവുമുയർന്നു.

കണ്ണൂർ വിമാനത്താവളത്തിൽ ഇന്ധന നികുതി 28 ശതമാനത്തിൽ നിന്ന് ഒരു ശതമാനമാക്കി കുറച്ചതിന്റെ പേരിൽ കരിപ്പൂരിൽ നിന്നുള്ള സർവീസുകൾ മാറ്റരുതെന്ന ആവശ്യവുമുയർന്നു.

MORE IN KERALA
SHOW MORE