പ്രളയത്തിൽ പ്രഭ മങ്ങി ആറന്‍മുള കണ്ണാടി; കരകയറാൻ കൈനീട്ടി തൊഴിലാളികൾ

aranmula-mirror-25
SHARE

പ്രളയം കഴിഞ്ഞ് അഞ്ചുമാസം പിന്നിട്ടിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ഒരുതരത്തിലുള്ള ധനസഹായവും ലഭിക്കാതെ ആറൻമുളയിലെ കണ്ണാടി നിർമാതാക്കൾ. സ്വകാര്യ ഏജൻസികൾ നൽകിയ നാമമാത്ര സഹായത്താൽ തകർന്നുപോയവ കൂട്ടിച്ചേർക്കാനുള്ള ശ്രമത്തിലാണവർ. നിർമാണ പ്രവർത്തികൾക്കായി എടുത്ത വായ്പ പോലും തിരിച്ചടയ്ക്കാനാവാത്ത അവസ്ഥയിലാണ് പലരും. പൈതൃക സംരക്ഷണത്തിനും, ആറൻമുള കണ്ണാടി നിർമാണത്തിന്റെ പുനരുജീവനത്തിനും ബജറ്റിൽ പ്രത്യേക ഇടം ലഭിക്കുമെന്നാണ് കണ്ണാടി നിർമാതാക്കൾ കരുതുന്നത്.

ആറൻമുള. പ്രളയത്തിൽ തകർന്ന അതിന്റെ പൈതൃകവും. പ്രളയകാലം മുതലിന്നോളം കരകയറിയിട്ടില്ല പൈതൃകത്തിന്റെ സൂക്ഷിപ്പുകാർ. ചിതറിപ്പോയവ കൂട്ടിയിണക്കാനുള്ള ശ്രമത്തിലാണവർ.

നഷ്ടങ്ങളുടെ കണക്ക് മാത്രമാണവർക്ക് പറയാനുള്ളത്. സർക്കാർ സഹായം ഒരിടത്തും എത്തിയിട്ടില്ല. കരകയറണമെങ്കിൽ കൈ താങ്ങുവേണം.

ആറൻമുള മല്ലപ്പുഴശേരി പഞ്ചായത്തുകളിലായുള്ള 22 കണ്ണാടി നിർമ്മാണ യൂണിറ്റുകളിൽ പതിനേഴെണ്ണവും  പ്രളയജലത്തിൽ പൂർണമായും ഒലിച്ചുപോയി. ഭൂപ്രദേശസൂചിക അംഗീകാരവും പേറ്റന്റുമുള്ള വ്യവസായത്തെ സർക്കാർ കൈയ്യൊഴിയില്ലെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ

MORE IN KERALA
SHOW MORE