ഭൂപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം

idukki-pattayam
SHARE

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തിനിര്‍ണയം ഉള്‍പ്പെടെ ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ 29ന് തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍. കുട്ടിക്കാനത്തുനടന്ന പട്ടയമേള ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. മേളയില്‍ ആറായിരത്തി അറുപത്തിയഞ്ചുപേര്‍ക്ക് പട്ടയം നല്‍കി. 

സർക്കാർ അധികാരത്തിലെത്തി ആയിരം ദിവസം തികയുന്നതിനു മുൻപ് ഒരുലക്ഷത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്തു. തൃശ്ശൂർ ജില്ലയിലാണ് കൂടുതൽ പട്ടയങ്ങൾ നൽകിയത്.  ഇടുക്കി ജില്ലയിൽ ആകെ 20419 പട്ടയങ്ങൾ മൂന്നു തവണകളായി വിതരണം ചെയ്തു.  26000 പട്ടയ അപേക്ഷകൾ ഇപ്പോഴും സർക്കാരിന് മുൻപിലുണ്ട്. അർഹരായ എല്ലാവർക്കും പട്ടയം നൽകും.  

നീലക്കുറിഞ്ഞി  ഉദ്യാനത്തിന്റെ അതിർത്തി നിർണയം  സംബന്ധിച്ച വിഷയം ഉടൻ ചർച്ച ചെയ്യും. പെരിഞ്ചാംകുട്ടിയിലും ഇടുക്കി ഡാമിന്റെ വൃഷിട്ടി പ്രദേശത്തും  ഭൂമിയുടെ ഉടമസ്ഥാവകാശത്തെപ്പറ്റി ഉള്ള സാങ്കേതിക തടസങ്ങൾ പരിഹരിക്കുമെന്നും റെവന്യൂ വകുപ്പ് അറിയിച്ചു. 

MORE IN KERALA
SHOW MORE