അന്ന് തല മൊട്ടയടിച്ചവർ ഇന്ന് ഒത്തുചേർന്നു; വീണ്ടും കണ്ടുമുട്ടാമെന്ന് ഉറപ്പ്

ഒരു അപൂർവ ഒത്തുകൂടലിന്റെ വിശേഷം കാണാം കണ്ണൂരിൽനിന്ന്. അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റിലായി തല മൊട്ടയടിക്കപ്പെട്ടവരാണ് ഓർമകൾ പങ്കുവച്ച് ഒത്തുചേർന്നത്.

1975 ജൂലൈ പതിനൊന്നിന്റെ ഓർമയിലാണ് ഈ പന്ത്രണ്ട് പേരും. തളിപ്പറമ്പ് സർ സയ്യിദ് കോളജിലെ വിദ്യാർഥികളായിരുന്നു ഇവർ. അടിയന്തരാവസ്ഥ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോളജിൽ പ്രതിഷേധം നടത്തിയതായിരുന്നു കുറ്റം. പത്തൊമ്പത് പേരെ പൊലീസ് പിടികൂടി തളിപ്പറമ്പ് സ്റ്റേഷനിലെത്തിച്ച് മർദിച്ച് തല മൊട്ടയടിച്ചു.

വാട്സാപ് ഗ്രൂപ്പിലൂടെയാണ് ഒത്തുകൂടാൻ തീരുമാനിച്ചത്. കറുത്ത ദിനങ്ങളെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കാൻ ഇനിയും കണ്ടുമുട്ടാമെന്ന് ഉറപ്പ് നൽകിയാണ് എല്ലാവരും മടങ്ങിയത്.