'അന്ന് കാണിക്ക അരുതെന്ന് പറഞ്ഞവർ...; ട്രോള്‍ നടുവില്‍ ‘ശതം സമർപ്പയാമി’ പിരിവ്

troll-sarppayami
SHARE

ശബരിമല വിഷയത്തിൽ പ്രതിഷേധ ഹര്‍ത്താലിനിടെ ജയിലിലായ പ്രവർത്തകരെ പുറത്തിറക്കാൻ സംഭാവന ചോദിച്ചെത്തിയ കെ.പി,ശശികലയുടെ വിഡിയോയില്‍ ട്രോള്‍ വര്‍ഷം. കേസ് നടത്താനും പ്രവർത്തകരെ പുറത്തിറക്കാനും എല്ലാ അയ്യപ്പ ഭക്തന്മാരുടെയും വീടുകളിൽ നിന്ന് 100 രൂപ വീതം നൽകണമെന്ന് കെ.പി.ശശികല ഫെയ്സ്ബുക്കിൽ ശതം സമർപ്പയാമി എന്ന തലക്കെട്ടില്‍ വിഡിയോ പോസ്റ്റ് ചെയ്തു.

‘ഒരു നൂറു രൂപയെങ്കിലും ഇതിനായി ഉപയോഗിക്കു, നിങ്ങളുടെ പങ്കിന്റെ സ്ക്രീൻഷോട്ടുകൾ ഒരു ചലഞ്ചായി മറ്റുള്ളവരിലേക്ക് എത്തിക്കൂ’ എന്നും ശശികല വിഡിയോയില്‍  ആവശ്യപ്പെടുന്നു. 

കഴിഞ്ഞ ദിവസം വിഡിയോ പുറത്തിറങ്ങിയതോടെ ട്രോളൻമാർ റിസർച്ച് തുടങ്ങി. 'ഞാൻ (സ്വയം) 100 സമർപ്പിക്കുന്നു' എന്നാണ് ശതം സമർപ്പയാമി എന്നതിന്‍റെ യഥാർത്ഥ സംസ്കൃത അർത്ഥം എന്ന് അവർ കണ്ടെത്തി. ശബരിമലയിൽ കാണിക്കയിടരുതെന്ന് ആവശ്യപ്പെട്ടവരാണ് ഇപ്പോൾ ശതം സമർപ്പയാമിയുമായി പിരിവിന് ഇറങ്ങുന്നതെന്നതെന്ന് ട്രോളുകാരും രാഷ്ട്രീയ എതിരാളികളും പരിഹസിച്ചു. 

സംസ്കൃതത്തിൽ തെണ്ടിയാൽ മനസിലാകില്ലെന്ന് കരുതിയോ, ജയിലിൽ കിടക്കുന്ന മിത്രങ്ങളെ പുറത്തിറക്കാൻ പണം പിരിക്കുന്നത് ഇത്ര വലിയ തെറ്റോ. ധീരയോദ്ധാക്കളായ സുമേഷ് കാവിപ്പടയെയും പീതാംബരൻ കാവിപ്പടയേയും പുറത്തിറക്കൂ... തുടങ്ങി ട്രോളുകളുമായി സമൂഹമാധ്യമങ്ങൾ കളം നിറയുകയാണ്. ട്രോളുകള്‍ കാണാം.

MORE IN KERALA
SHOW MORE