400 കോടിക്ക് ആലപ്പുഴ മൊബിലിറ്റി ഹബ്; കിഫ്ബിയുടെ പുതിയ പദ്ധതികള്‍ ഇതാ

kifbi-1
SHARE

748 കോടി 16 ലക്ഷം രൂപയുടെ പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് കിഫ്ബിയുടെ അനുമതി. നാനൂറ് കോടിരൂപയുടെ ആലപ്പുഴ മൊബിലിറ്റി ഹബ് പദ്ധതി ഉള്‍പ്പെടെയാണ് ഇത്.  

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. കിഫ്ബി വഴി ഈ വര്‍ഷം ആയിരത്തി അറുനൂറ്റി പതിനൊന്ന് കോടിരൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.   

ഒന്‍പത് പുതിയ പദ്ധതികള്‍ക്കാണ് ഇന്ന് ചേര്‍ന്ന കിഫ്ബി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം അംഗീകാരം നല്‍കിയത്. നാനൂറ് കോടിരൂപചെലവ് പ്രതീക്ഷിക്കുന്ന ആലപ്പുഴ മൊബിലിറ്റി ഹബിന്റെ ഒന്നാം ഘട്ടത്തിന് 129.12 കോടിരൂപ അനുവദിച്ചു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍കിന് 157.57 കോടിരൂപയും  പരപ്പനങ്ങായി മല്‍സ്യബന്ധന തുറമുഖത്തിന് 112 കോടിരൂപയും അനുവദിച്ചു. 

എല്‍.പി–യു.പി സ്കൂളുകള്‍ ഹൈടെക് ആക്കുന്നതിന് 292 കോടിരൂപയും. കോളജ് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും കിഫ്ബി വഴി പണം നല്‍കുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.

ഇതില്‍ ഏറ്റവും കൂടുതല്‍ തുക അനുവദിച്ച് പൊതുമരാമത് വകുപ്പിനാണ് 13,000 കോടിരൂപ. ഒപതിനായിരം കോടിരൂപയുടെ പദ്ധതികള്‍ ടെന്‍ഡര്‍ വിളിച്ച് നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. പുതിയ പദ്ധതികള്‍ അംഗീകരിച്ചതിന് പുറമെ നേരത്തെ അംഗീകരിച്ച പദ്ധതികളുടെ നിര്‍വഹവും യോഗം വിലയിരുത്തി.

MORE IN KERALA
SHOW MORE