എന്താണ് ബൈപ്പാസ് ഉദ്ഘാടന വേദിയിൽ കാണാഞ്ഞത്? പിള്ളയുടെ മറുപടി വൈറൽ

sreedaranpillai-kummanam
SHARE

കൊല്ലം ബൈപ്പാസ് ഉദ്ഘാടനം വലിയ വിവാദങ്ങളുടെ അകമ്പടിയോടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തെങ്കിലും വിവാദങ്ങളും വാദപ്രതിവാദങ്ങളും അവസാനിക്കുന്നില്ല. സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള നടത്തിയ പരാമർശമാണ്. എന്തുകൊണ്ടാണ് ബൈപ്പാസ് ഉദ്ഘാടനത്തിന് എത്താതിരുന്നതെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ. കൊച്ചി മെട്രോ ഉദ്ഘാടനദിവസം അന്നത്തെ ബിജെപി അധ്യക്ഷനായ കുമ്മനം രാജശേഖരൻ ട്രെയിനിൽ യാത്ര നടത്തിയത് വലിയ വാർത്തയും ട്രോളുമായിരുന്നു. അത്തരത്തിലൊന്ന് ആവർത്തിക്കാതിരിക്കാനാണ്  കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരുന്നതെന്ന് ശ്രീധരൻപിള്ള  പറഞ്ഞ​ു.

ബൈപ്പാസ് ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ കൂവിയ സംഭവത്തെയും അദ്ദേഹം  അപലപിച്ചു സംഭവത്തെ ജനാധിപത്യ സംവിധാനത്തിൽ ന്യായീകരിക്കാനാവില്ലെന്നും. എത്രമാത്രം എതിർപ്പുണ്ടെങ്കിലും കൂവിയത് ന്യായീകരിക്കില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

MORE IN KERALA
SHOW MORE