മൈനസിൽ നിന്നും കയറാതെ മൂന്നാർ; കുളിരാൻ സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു

munnar-climate-6
SHARE

സഞ്ചാരികളുടെ നിലയ്ക്കാത്ത ഒഴുക്കാണ് മൂന്നാറിലേക്ക്. തുടർച്ചയായി പതിനൊന്നാം ദിവസവും താപനില മൈനസ് രേഖപ്പെടുത്തിയ മൂന്നാറിൽ മഞ്ഞുവീഴ്ച കുറഞ്ഞെങ്കിലും കുളിരിനു കുറവില്ല. ജനുവരി 1 മുതൽ 11 വരെ തുടർച്ചയായി താപനില പൂജ്യത്തിനു താഴെ ആയിരുന്നു. കുണ്ടള, ചെണ്ടുവരൈ, സൈലന്റ്‌വാലി, മീശപ്പുലിമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മൈനസ് 4 വരെ രേഖപ്പെടുത്തി. കനത്ത മഞ്ഞുവീഴ്ചയിൽ പച്ചപ്പ് നഷ്ടപ്പെട്ട് കരിഞ്ഞുണങ്ങിയ നിലയിലാണ് ഇവിടത്തെ പുൽമേടുകൾ. നൂറുകണക്കിനു ഹെക്ടറിലെ തേയിലയും നശിച്ചു.

എങ്കിലും കുറഞ്ഞ താപനില മൂന്നാർ ടൂറിസത്തിനു വൻ ഉണർവാണു സമ്മാനിച്ചത്. കുളിരു കോരുന്ന പ്രഭാതങ്ങൾ ആസ്വദിക്കാൻ മൂന്നാറിലേക്ക് സഞ്ചാരികൾ ഇപ്പോഴും എത്തുന്നു. വൻതിരക്കാണ് മൂന്നാറിൽ അനുഭവപ്പെടുന്നത്. 

MORE IN KERALA
SHOW MORE