ഫായിസ്-സിപിഎം കൂടിക്കാഴ്ച്ച: ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി പിൻവലിച്ചു

fayaz png
SHARE

സ്വര്‍ണകള്ളക്കടത്ത് കേസിലെ  പ്രതി ഫായിസിനു ടി.പി വധക്കേസു പ്രതികളായ സിപിഎം നേതാക്കളുമായി  കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു. പബ്ലിക് സര്‍വീസ് കമ്മിഷന്‍റെ വിയോജിപ്പ് മറികടന്നാണ്  തീരുമാനം.അറബിവേഷത്തില്‍ ആള്‍മാറാട്ടം നടത്തിയെത്തിയായിരുന്നു ഫായിസ്  കോഴിക്കോട് സിപിഎം ജില്ലാസെക്രട്ടറി പി.മോഹനുള്‍പ്പെടെയുള്ളവരെ കണ്ടത് . സര്‍ക്കാര്‍ ഉത്തരവിന്‍റെ 

2013 ഓഗസ്റ്റ്  ആറിനായിരുന്നു നെടുമ്പാശേരി സ്വര്‍ണ കള്ളക്കടത്തു കേസില്‍ പിടിയിലായ ഫായിസുമായി കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍, കൊടി സുനി,കിര്‍മാണി മനോജ്,ടി.കെ.രജീഷ് എന്നിവരുടെ ഫായിസുമായുള്ള വിവാദ കൂടിക്കാഴ്ച . ആളറിയാതിരിക്കാന്‍ അറബി വേഷത്തിലായിരുന്നു ഫായിസ് വന്നതെന്നു അന്നത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു.കോഴിക്കോട് ജയിലിലായിരുന്ന ടി.പി.ചന്ദ്രശേഖരന്‍ കേസിലെ പ്രതികളായ ഇവര്‍ക്ക് ഇതിനുള്ള സൗകര്യം ചെയ്തത്ജയിലിലെ വെല്‍ഫെയര്‍ ഓഫിസര്‍ ടി.രാജേഷ്കുമാര്‍, വാര്‍ഡന്‍ കെ.ഷൈജേഷ് എന്നിവരായിരുന്നു. ജയില്‍ചട്ടങ്ങളുടെ ലംഘനമാണെന്നു പ്രഥമദൃഷ്ട്യാ ബോധ്യമാകുകയും അന്നു ഇവരെ സസ്പെന്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഇവരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയും അച്ചടക്ക നടപടിയുമായി മുന്നോട്ടുപോകാന്‍ അന്നത്തെ ഡിജിപിയായിരുന്ന അലക്സാണ്ടര്‍ ജേക്കബ് ശുപാര്‍ശചെയ്തു. ഇതിന്റ ഭാഗമായിഈ ഉദ്യോഗസ്ഥരുടെ മൂന്നു ഇന്‍ക്രിമെന്റുകള്‍ തടഞ്ഞിരുന്നു. ഈ നടപടി ഒന്നാകെയാണ്  സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍വലിക്കുന്നത്.

ചട്ടപ്രകാരമുള്ള അന്വേഷണം നടത്തിയില്ലെന്ന കാരണം പറഞ്ഞുള്ള സര്‍ക്കാര്‍ തീരുമാനത്തെ  പബ്ലിക് സര്‍വീസ് കമ്മിഷനും എതിര്‍ക്കുന്നു. ഈ എതിര്‍പ്പു മറികടന്നാണ് ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുള്ളവരുടെ വിവാദ കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയ ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം

MORE IN KERALA
SHOW MORE