തിരുവനന്തപുരം വിമാനത്താവളം; സ്വകാര്യ വത്കരണത്തിനെതിരെ ജീവനക്കാർ

airport-protest
SHARE

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യ വത്കരണത്തേക്കുറിച്ച് പഠിക്കാനെത്തിയ കമ്പനിക്ക് മുന്നില്‍ പ്രതിഷേധവുമായി സമരക്കാര്‍. ഇതോടെ എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ചര്‍ച്ച നടത്താനാവാതെ ബെംഗളൂരുവില്‍ നിന്നുള്ള കമ്പനി അധികൃതര്‍ മടങ്ങി. സ്വകാര്യവത്കരണത്തിനെതിരായ സമരം ശക്തമാക്കാനും സമരസമിതി തീരുമാനിച്ചു.

വിമാനത്താവളത്തിന്റെ സ്വകാര്യ വത്കരണ കരാര്‍ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച സ്ഥാപനങ്ങളിലൊന്നാണ് ബെംഗളൂരു ആസ്ഥാനമായ ജി.എം.ആര്‍ കമ്പനി. 17ന് നടക്കുന്ന പ്രീബീഡിങ് കോണ്‍ഫറന്‍സിന് മുന്നോടിയായി ഇക്കാര്യങ്ങള്‍ പഠിക്കാനാണ് കമ്പനി പ്രതിനിധികള്‍ വിമാനത്താവളത്തിലെത്തിയത്. ആക്ടിംങ് ഡയറക്ടറുടെ മുറിയില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് പ്രതിഷേധവുമായി സമരസമിതി പ്രവര്‍ത്തകരെത്തിയത്.

പൊലീസെത്തി ചര്‍ച്ച നടത്തിയിട്ടും പ്രതിഷേധം അവസാനിപ്പിക്കാന്‍ സമരക്കാര്‍ തയാറായില്ല. ഇതോടെയാണ് കമ്പനി പ്രതിനിധികള്‍ ചര്‍ച്ച പൂര്‍ത്തിയാക്കാതെ മടങ്ങിയത്.

ഫെബ്രൂവരി 28 മുതല്‍ അമ്പത് വര്‍ഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായ സാങ്കേതിക ടെണ്ടര്‍ ഫെബ്രൂവരി 16നും സാമ്പത്തിക ടെണ്ടര്‍ 25നും തുറക്കും. സംയുക്തസമരസമിതി രണ്ട് മാസമായി സമരത്തിലാണ്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.