മഹിഷി നിഗ്രഹത്തിന്റെ സ്മരണകളുയർത്തി എരുമേലി പേട്ടതുള്ളൽ

ERUMELI-PETTA-THULLAL
SHARE

മഹിഷി നിഗ്രഹത്തിന്റെ സ്മരണകളുയർത്തി ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ച കഴിഞ്ഞ് ആലങ്ങാട് സംഘവും ആയിരങ്ങളെ സാക്ഷിയാക്കി പേട്ടതുള്ളി. യുവതീ പ്രവേശന വിധിയെ തുടർന്നുള്ള പ്രതിഷേധങ്ങളെ തുടർന്ന് കനത്ത പൊലീസ് വലയത്തിലായിരുന്നു പേട്ടതുള്ളൽ. 

അയ്യപ്പ സ്വാമി മഹിഷിയെ നിഗ്രഹിച്ചതിന്റെ ആനന്ദനടനമാണ് എരുമേലി പേട്ടതുള്ളൽ. തുള്ളാനെത്തുന്ന അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾ അയ്യപ്പന്റെ യോദ്ധാക്കളെന്ന് വിശ്വാസം. 

രാവിലെ ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെ അമ്പലപ്പുഴ സംഘം പേട്ടയക്കൊരുങ്ങി. കൊച്ചമ്പലത്തിൽ നിന്ന് ഗോളകയും തിടമ്പുമേറ്റിയ ഗജവീരൻമാരുടെ അകമ്പടിയോടെ പേട്ടയ്ക്ക് തുടക്കം. വാവർ സ്വാമിയുടെ പ്രതിനിധികളായ ജമാഅത്ത് പ്രതിനിധികൾ പുഷ്പാഭിഷേകത്തോടെ വാവർമ സ്ജിദിൽ സംഘത്തെ സ്വീകരിച്ചു. പിന്നീട് ഇരുകൂട്ടരും eപട്ടതുള്ളി വലിയമ്പലത്തിലേക്ക്. 

മൂന്നരയോടെ ആലങ്ങാട് സംഘത്തിന്റെ വർണാഭമായ പേട്ടയ്ക് തുടക്കം. കാവടിയും വാദ്യമേളങ്ങളും പേട്ടതുള്ളലിന് പകിട്ടേക്കി. 

വാവർ സ്വാമി അമ്പലപ്പുഴ സംഘത്തെ അനുഗമിച്ചതിനാൽ ആലങ്ങാട് സംഘം വാവർ മസ്ജിദിൽ പ്രവേശിച്ചില്ല. വലിയമ്പലത്തിൽ ധർമ്മശാസ്താവിനെ വഴങ്ങിയ ഇരു സംഘങ്ങളും സന്നിധാനത്തക്ക് പുറപ്പെട്ടു. പൊലീസിന്റെ സുരക്ഷിത വലയത്തിലായിരുന്നു പേട്ട. പക്ഷെ തീർഥാടകരുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ വലിയ കുറവാണ് ഇത്തവണ അനുഭവപ്പെട്ടത്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.