ആറുമാസം പ്രായമായ കുഞ്ഞിനെ തെരുവുനായ വീടിനുള്ളില്‍ കയറി ആക്രമിച്ചു; ദാരുണം

Nedumangad-Stray-dog-attack
SHARE

തിരുവനന്തപുരം ഉഴമലയ്ക്കലില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു. വീടിനുള്ളില്‍ കയറിയാണ്  മുക്കോലയ്ക്കൽ ഷിജുവിന്റെ മകൾ ക്രിസ്റ്റീനയെ നായ ആക്രമിച്ചത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിട്ടും നടപടിയില്ലെന്ന്  നാട്ടുകാർ പരാതിപ്പെട്ടു.

രാവിലെ എട്ടു മണിയോടെയാണ് സംഭവം . വീട്ടിനുള്ളിൽ കയറിയ തെരുവുനായ സ്വീകരണ മുറിയിൽ കിടത്തിയിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ മുഖത്തും ചുണ്ടിലും കാലിലും സാരമായി പരുക്കേറ്റു. ആദ്യം നെടുമങ്ങാട് ആശുപത്രിയിലും തുടർന്ന് എസ് എ ടി യിലും പ്രവേശിപ്പിച്ചു. 

പ്രദേശത്തെ മാലിന്യക്കൂമ്പാരമാണ് തെരുവുനായകൾ പെരുകാൻ കാരണമെന്നും സൗമ്യ പറഞ്ഞു. വളർത്തു മൃഗങ്ങളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നിട്ടുo നടപടിയൊന്നുമുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.

MORE IN KERALA
SHOW MORE