തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷയൊരുക്കും; പൊലീസ് കോടതിയിൽ

PTI1_14_2014_000200B
File Photo
SHARE

തിരുവാഭരണ ഘോഷയാത്രയ്ക്ക് ആവശ്യമായ സുരക്ഷയൊരുക്കുമെന്ന് പൊലീസ് ഹൈക്കോടതിയിൽ. സായുധ സേനാംഗങ്ങളെ സുരക്ഷയ്ക്കായി നിയോഗിക്കും. ബോംബ് സ്ക്വാഡും സംഘത്തിലുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. തിരുവാഭരണ ഘോഷയാത്ര പതിവുപോലെ നടത്തുമെന്ന് ദേവസ്വം ബോർഡും വ്യക്തമാക്കി.ദേവസ്വം ബോർഡിന്റേയും പൊലീസിന്റെയും ഉറപ്പിൽ ഹർജി കോടതി തീർപ്പാക്കി.

തിരുവാഭരണ ഘോഷയാത്രയ്ക്ക് ആവശ്യമായ സുരക്ഷയൊരുക്കുമെന്ന് പൊലീസ് ഹൈക്കോടതിയിൽ. സായുധ സേനാംഗങ്ങളെ സുരക്ഷയ്ക്കായി നിയോഗിക്കും. ബോംബ് സ്ക്വാഡും സംഘത്തിലുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. തിരുവാഭരണ ഘോഷയാത്ര പതിവുപോലെ നടത്തുമെന്ന് ദേവസ്വം ബോർഡും വ്യക്തമാക്കി. പന്തളം കൊട്ടാരത്തിൽ നിന്ന് സന്നിധാനം വരെയും തിരികെ കൊട്ടാരം വരെയും സുരക്ഷ ഒരുക്കും.

തിരുവാഭരണത്തിന് കേടുപറ്റാതെ കൊട്ടാരത്തിൽ തിരിച്ചെത്തിക്കുമെന്നും ദേവസ്വം ബോർഡ് കോടതിക്ക് ഉറപ്പു നൽകി.തിരുവാഭരണഘോഷയാത്രയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് പന്തളം കൊട്ടാരം നൽകിയ ഹർജിയിലാണ് ദേവസ്വം ബോർഡിന്റെയും പൊലീസിന്റേയും വിശദീകരണം. ദേവസ്വം ബോർഡിന്റേയും പൊലീസിന്റെയും ഉറപ്പിൽ ഹർജി കോടതി തീർപ്പാക്കി.   

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.