അടിപേടിച്ച് കൗണ്‍സിലറെത്തിയത് ഹെല്‍മറ്റ് ധരിച്ച്; സംഭവം കോട്ടക്കല്‍ നഗരസഭയിൽ

councilar45
SHARE

അടിപേടിച്ച് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലറെത്തിയത് ഹെല്‍മറ്റ് ധരിച്ച്. മലപ്പുറം കോട്ടക്കല്‍ നഗരസഭയിലെ  ഇടതു പ്രതിപക്ഷ കൗണ്‍സിലര്‍ കുഞ്ഞാപ്പുവാണ് രക്ഷാകവചവുമായി നഗരസഭയില്‍ എത്തിയത്. രണ്ടാഴ്ച മുമ്പ് കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ കുഞ്ഞാപ്പുവിന് പരുക്കേറ്റിരുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ 29 ന് കോട്ടക്കല്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നടന്ന ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ കൂട്ടത്തല്ലാണിത്.അന്നത്തെ സംഘര്‍ഷത്തില്‍ പരുക്കേറ്റ ആളാണ് ഇടതു പ്രതിപക്ഷ കൗണ്‍സിലാറായ കുഞ്ഞാപ്പു. ബോധരഹിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.അന്നത്തെ കൗണ്‍സിലിനു ശേഷം ഇന്നാണ് വീണ്ടും യോഗം ചേര്‍ന്നത്. സ്വയം പ്രതിരോധത്തിനാണ് ഹെല്‍മറ്റ് ധരിച്ചെത്തിയത്.

കയ്യാങ്കളിക്കിടെ ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ചു എന്ന കേസില്‍ ആരോപണ വിധേയരായ രണ്ടു ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്നു വിട്ടു നിന്നതൊഴിച്ചാല്‍ സമാധാനപരമായിരുന്നു ഇന്നത്തെ കൗണ്‍സില്‍ യോഗം.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.