കടകള്‍ തുറന്നു; മലബാറില്‍ ബസുകള്‍ സര്‍വീസ് നടത്തിയില്ല

Bus-1
SHARE

മലബാറില്‍ കെ.എസ്.ആര്‍.ടി.സി , സ്വകാര്യബസുകള്‍ക്ക് സര്‍വീസ് നടത്തായില്ല. എന്നാല്‍ മിക്ക ടൗണുകളിലും കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂരില്‍ രാവിലെ മുതല്‍ ഹര്‍ത്താലിന് സമാനമായ സ്ഥിതിയാണിന്ന്.

കോഴിക്കോടു നിന്ന് പത്തനംതിട്ടയിലേക്ക് പുലര്‍ച്ചെ പൊലീസ് സംരക്ഷയില്‍ കെ.എസ്.ആര്‍.ടി.സി രണ്ടു സര്‍വീസുകള്‍ നടത്തിയെങ്കിലും പിന്നീട് നിര്‍ത്തിവച്ചു. ദൂരെ സ്ഥലങ്ങളില്‍ നിന്ന് കോഴിക്കോട് റയില്‍വേ സ്റ്റേഷനിലേക്കെത്തിയ യാത്രക്കാര്‍ വലഞ്ഞു.ജോലിക്കെത്തിയ മെഡിക്കല്‍ കോളജിലെ ജീവനക്കാരെ സഹായിക്കാന്‍ പൊലീസിനുമായില്ല. പിന്നീട് മെഡിക്കല്‍ കോളജില്‍ നിന്ന് ആംബുലന്‍സെത്തിച്ചാണ് കൂട്ടിക്കൊണ്ടുപോയത്.

കോഴിക്കോട് ടൗണില്‍ പാളയം മാര്‍ക്കറ്റടക്കം വ്യപാരമേഖ രാവിലെ മുതല്‍ സജീവമായി. തെരുവുകച്ചവടക്കാരുമെത്തി. കണ്ണൂരില്‍ സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. മിക്ക കടകളും തുറന്നില്ല. പയ്യന്നൂര്‍ പെരുന്പ ദേശീയപാതയിലും പഴയങ്ങാടിയിലും ചരക്കുലോറികള്‍ തടഞ്ഞു. കാസര്‍കോട് നഗരത്തില്‍ ഉള്‍പ്പെടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നു. പൊതുഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഓട്ടോ ടാക്സി സര്‍വീസ് മുടങ്ങി. സര്‍വീസ് നടത്തിയ ടാക്സികള്‍ സമരക്കാര്‍ തടഞ്ഞു. 

കര്‍ണാടകയില്‍ നിന്നും വന്ന ചരക്ക് വാഹനങ്ങള്‍ പത്ത് മിനുട്ടോളം തടഞ്ഞുവെച്ചു.സര്‍ക്കാര്‍ ഒാഫീസുകളും അടഞ്ഞുകിടക്കുകയാണ്. മാനന്തവാടിയിലും ബത്തേരിയിലും ഭൂരിഭാഗം കടകളും തുറന്നു. തോട്ടം മേഖലയെയും വിനോദസഞ്ചാര മേഖലയെയും പണിമുക്ക് സാരമായി ബാധിച്ചു. മലപ്പുറത്ത് മിക്ക ടൗണുകളിലും കടകളും വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. പാലക്കാട് കടകകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കഞ്ചിക്കോട് വ്യവസായമേഖലയുടെ പ്രവര്‍ത്തനവും തടസപ്പെട്ടു.

MORE IN KERALA
SHOW MORE