ഹർത്താലിൽ സ്വകാര്യസ്വത്ത് നശിപ്പിച്ചാൽ ശിക്ഷ ഉറപ്പ്; ഒാര്‍ഡിനന്‍സ് ഉടൻ നിലവില്‍ വരും

harthal-ordinance
SHARE

ഹര്‍ത്താലുകളിലും സംഘര്‍ഷത്തിലും സ്വകാര്യസ്വത്ത് നശിപ്പിക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷവരെ ഉറപ്പാക്കുന്ന ഒാര്‍ഡിനന്‍സ് ഉടന്‍നിലവില്‍വരും. കുറ്റാരോപിതര്‍ക്ക് ജാമ്യം ലഭിക്കാനും കര്‍ശന വ്യവസ്ഥകള്‍.  ശബരിമല പ്രശ്നത്തിലെ പ്രതിഷേധങ്ങളില്‍ പാര്‍ട്ടിഒാഫീസുകളും വീടുകളും വ്യാപകമായി തകര്‍ക്കപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍നിയമം കൊണ്ടുവന്നത്. അതേസമയം നിയമംകര്‍ശനമായി നടപ്പാക്കിയാല്‍ സിപിഎമ്മുകാരായിരിക്കും കുടുങ്ങുകയെന്ന് പ്രതിപക്ഷം ആക്ഷേപിക്കുന്നു. 

ഇങ്ങനെ വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവര്‍ ഏറെയാണ്. രാഷ്ട്രീയ ആക്രമണം, ഹാര്‍ത്താല്‍, വര്‍ഗീയ  സംഘര്‍ഷം, റോഡുപരോധം  ഇങ്ങനെ പലതിന്റെ പേരിലും  വ്യക്തികളുടെയും പാര്‍ട്ടികളുടെയും സംഘടനകളുടെയും കെട്ടിടങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവ വ്യാപകമായി തകര്‍ക്കപ്പെടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്തവ്യവസ്ഥകളുള്ള നിയമം കൊണ്ടുവരുന്നത്. സ്്പോടകവസ്തുക്കളോ തീയോ ഉപയോഗിച്ച് നാശനഷ്ടങ്ങളുണ്ടാക്കുന്നവര്‍ക്ക് ജീവപര്യന്തം വരെ ഒാര്‍ഡിനനന്‍സില്‍വ്യവസ്ഥചെയ്യുന്നു. സ്വകാര്യസ്വത്തിന് നാശംവരുത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയുമായിരിക്കും ശിക്ഷ. ജാമ്യം ലഭിക്കാനും കര്‍ശനവ്യവസ്ഥകളുണ്ട്. നഷ്ടപരിഹാരം ഈടാക്കാനും നശിപ്പിക്കപ്പെട്ട സ്വത്തിന്റെ 50 ശതമാനം കെട്ടിവെക്കാനും വ്യവസ്ഥയുണ്ട്.  

പൊതുമുതല്‍നശിപ്പിക്കുന്നതിനെതിരെ കര്‍ശമായ കേന്ദ്രനിയമം നിലവിലുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് ഒാര്‍ഡിനനന്‍സ് കൊണ്ടുവന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം സിപിഎം ഒാഫീസുകളും പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകളും ആക്രമിക്കപ്പെട്ടപ്പോഴാണ് സര്‍ക്കാര്‍ ഇത്തരമൊരു നിയമനിര്‍മ്മാണം ആലോചിച്ചതെന്നാണ് പ്രതിപക്ഷം പറയുന്നത്. നിയമത്തിന് മുന്‍കാലപ്രാബല്യം നല്‍കിയാല്‍ ഏറ്റവും കൂടുതല്‍കുടുങ്ങുക സിപിഎമ്മുകാരാവും എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.  

MORE IN KERALA
SHOW MORE