താടിയെല്ലും തലച്ചോറും തകർത്ത് വെടിയുണ്ട; ഒമാൻ സ്വദേശിക്ക് കൊച്ചിയിൽ പുതുജന്മം

lakshore-hospital
SHARE

ഫാമിലെ ശല്യക്കാരനായെ പൂച്ചയെ ഓടിക്കുന്നതിനിടയില്‍ കാലുതെറ്റി വീണ് വെടിയേറ്റ ഒമാന്‍ സ്വദേശിക്ക് കൊച്ചിയില്‍ ശസ്ത്രക്രിയ. കൊച്ചി ലേക്‍ഷോര്‍ ആശുപത്രിയിലാണ് പതിനേഴുകാരനായ അബ്ദുള്‍ ഖാദര്‍ മുഹമ്മദ് ഹമീദിനെ ചികില്‍സക്കെത്തിച്ചത്. ശസ്ത്രക്രിയയിലൂടെ തലച്ചോറില്‍ കടന്ന വെടിയുണ്ടയുടെ ഭാഗം നീക്കം ചെയ്തു

നഗരത്തിലെ കോഴി ഫാമിലെ സ്ഥിരം ശല്യക്കാരനായ പൂച്ചയെ പേടിപ്പിക്കാനാണ്അബ്ദുള്‍ ഖാദര്‍ തോക്കുമായിറങ്ങിയത്. എന്നാല്‍ പൂച്ചയെ ഓടിക്കുന്നതിനിടയില്‍ കാലുതെറ്റിവീണ അബ്ദുള്‍ ഖാദറിന്താടിയല്ലിന് വെടിയേറ്റു. ഒരു ഭാഗം താടിയെല്ല് കടന്ന് തലച്ചോറിലുമെത്തി. പിന്നീട് പരീക്ഷണത്തിന്റെ നാളുകള്‍. താടിയെല്ലിലെ ഭാഗം നീക്കം ചെയ്തെങ്കിലും തലച്ചോറില്‍ കടന്ന ഭാഗം നീക്കം ചെയ്യാനായില്ല. മരണത്തെ മുഖാമുഖം കണ്ട നാളുകള്‍ക്കൊടുവിലാണ് ഇവര്‍ കൊച്ചിയിലേക്കെത്തിയത്. തുടര്‍ന്ന് എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഡോ.സുധീഷ് കരുണാകരന്‍റെ നേതൃത്വത്തിലുളള സംഘം അബ്ദുള്‍ ഖാദറിന് രണ്ടാം ജന്മം നല്‍കി.

രണ്ടുഘട്ടങ്ങളിലൂടെയാണ് താടിയെല്ലിലെയും തലച്ചോറിലെയും ശേഷിച്ച വെടിയുണ്ടയുടെ ഭാഗങ്ങള്‍ നീക്കം ചെയ്തത്. നാലു ദിവസം വെന്റിലേറ്ററില്‍ കിടത്തി ചികില്‍സവേണ്ടി വന്നു. മുറിവ് ഭേദമായതോടെ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും ഇനി പൂച്ചയെ വെടിവെക്കാന്‍ താല്‍പര്യമില്ലെന്നാണ് അബ്ദുള്‍ ഖാദറിന്റെ നിലപാട്.

MORE IN KERALA
SHOW MORE