നീലകണ്ഠന്‍ 'നില്‍ക്കാന്‍' തുടങ്ങിയിട്ട് നാലു വര്‍ഷം; ദുരിതക്കയം

elephant-neelakandan
SHARE

കൊല്ലം ശാസ്താംകോട്ട ധര്‍മശാസ്താ ക്ഷേത്രത്തിലെ ആന ദുരിതക്കയത്തില്‍ തുടരുന്നു. ഭാഗീകമായി ചലനശേഷി നഷ്ടപ്പെട്ട നീലകണ്ഠന്‍ എന്ന കൊമ്പന്‍ മൃഗ സ്നേഹികള്‍ക്ക് നൊമ്പര കാഴ്ച്ചയാണ്.

നീലകണ്ഠന്‍ ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം നാലു കഴിഞ്ഞു.‌‌‌‌‌‌ എന്നാലിപ്പോള്‍ അവസ്ഥ കൂടുതല്‍ പരിതാപകരമാണ്.വേണ്ട തീറ്റയെടുക്കാനോ നടക്കാനോ കിടക്കാനോ കഴിയുന്നില്ല. കാലുകളിലെ വ്രണം പഴുത്തു. കാല്‍പത്തികളില്‍ ദ്വാരം വീണു. നഖങ്ങള്‍ പൊടിഞ്ഞു തുടങ്ങി. ചലനശേഷിയും ഭാഗീകമായി നഷ്ടപ്പെട്ടു. മരുന്നുകളുടെ ബലത്തിലാണ് നില്‍പ്. ഈ അവശതകള്‍ക്കിടിയില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി ആന മദപ്പാടിലുമാണ്.

സ്ഥലം കണ്ടെത്തി നീലകണ്ഠനെ സ്വതന്ത്രമായി വിടണമെന്ന് മുന്നു വര്‍ഷം മുന്‍പ് വിദഗ്ധ ഡോക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ ഒരു നടപടിയുമെടുത്തിട്ടില്ല. നീലകണ്ഠനെ എത്രയും വേഗം ആനത്താവളത്തിലേക്ക് മാറ്റണമെന്ന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ അടക്കമുള്ള സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

MORE IN KERALA
SHOW MORE