മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് തടയിടാൻ റവന്യൂവകുപ്പിന് നിർദേശം

munnar-buildings
SHARE

മൂന്നാര്‍ മേഖലയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് തടയിടാൻ  റവന്യൂവകുപ്പിന് നിർദേശം. പഴയമൂന്നാറില്‍ തോട് പുറംപോക്ക് കയ്യേറി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.  ഇതേതുടര്‍ന്നാണ്  അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയ്ക്കാന്‍ ദേവികുളം സബ് കളക്ടര്‍ രേണു രാജ് ഉത്തരവിട്ടത്.  

ഒരിടവേളക്ക്  ശേഷം മൂന്നാറില്‍ വീണ്ടും അനധികൃത നിര്‍മ്മാണങ്ങൾ  നടക്കുന്നുവെന്ന് ആരോപിച്ച് സി പി ഐ അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും രംഗത്തെത്തിയിരുന്നു. പഴയമൂന്നാറില്‍ തോടിന്റെ നീരൊഴുക്ക് തടസ്സപ്പെടുത്തി നിര്‍മ്മിക്കുന്ന കെട്ടിടത്തിനെതിരേ നടപടി സ്വീകരിക്കാത്ത റവന്യൂ വകുപ്പിന്റെ നിലപാട്  ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടവരുത്തിയിരുന്നു. ഇത്തരം കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും അധികൃതര്‍ കണ്ടിട്ടും കാണാത്ത ഭാവം നടിയ്ക്കുന്നതിനെതിരേ  വാര്‍ത്ത പുറത്ത് വന്നതോടെയാണ് മൂന്നാര്‍ മേഖലയില്‍ നടക്കുന്ന അനുമതിയില്ലാത്ത നിര്‍മ്മണങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിന് സബ്കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. 

നിലവില്‍ ഇത്തരത്തില്‍ നിര്‍മ്മാണം നടക്കുന്ന മൂന്ന് കെട്ടിടങ്ങള്‍ക്കാണ് നിര്‍ത്തിവയ്ക്കല്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. മൂന്നാറില്‍ മണ്ണിടിച്ചല്‍ സാധ്യതയുള്ള പ്രദേശത്ത് പ്രവര്ത്തിക്കുന്ന ശരവണഭവന്‍ ഹോട്ടലിന്റെ നിര്‍മ്മാണവും ഇതിന് സമീപത്തായിട്ടുള്ള മറ്റൊരു കെട്ടിടത്തിനും, പഴയമൂന്നാറില്‍ തോട് കയ്യേറി നിര്‍മ്മിച്ച കെട്ടിടത്തിന്റെയും  നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതമാണോയെന്ന് പരിശോധിച്ചതിന് ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും  റവന്യൂ അധികൃതർക്കു ജില്ലാ ഭരണകൂടത്തിന്റെ നിർദേശമുണ്ട്.

MORE IN KERALA
SHOW MORE