കറുത്ത ദിനങ്ങൾ കാണാതെ വിമാനത്താവളം; കിയാലിന്റെത് ഉത്തമ മാത്യക

airport-kannur
SHARE

വലിയ പ്രതിഷേധങ്ങളും സമരങ്ങളും ഉയരാതെ നിര്‍മാണം പൂര്‍ത്തികരിച്ച കേരളത്തിലെ വലിയ വികസന പദ്ധതിയാണ് കണ്ണൂര്‍ വിമാനത്താവളം. ജനങ്ങളുടെ മനസറിഞ്ഞ് പുനരധിവാസ പാക്കേജുകള്‍ സര്‍ക്കാരും കിയാലും നല്‍കിയതാണ് വിമാനത്താവളനിര്‍മാണത്തെ ഒരിക്കല്‍ പോലും തടസപ്പെടുത്താതിരുന്നത്. 

 ഒരു വലിയ വികസന പദ്ധതിവന്നാല്‍ അവിടെ ജനകീയ പ്രതിഷേധം ഉയരുന്നത് സാധരണമാണ്. മിക്കാവറും പൊലീസ് നടപടിയിലായിരിക്കും പ്രതിഷേധങ്ങള്‍ കലാശിക്കുക. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന് അങ്ങനെയൊരു കറുത്ത ദിനമില്ല. 

സെന്റിന് അറുപത്തിരണ്ടായിരം രൂപയില്‍ തുടങ്ങി എട്ട് ലക്ഷത്തി ഏണ്‍പതിനായിരം രൂപവരെയാണ് ഭൂമി നഷ്ടമായവര്‍ക്ക് കിയാല്‍ നഷ്ടപരിഹാരം നല്‍കിയത്. ആര്‍ക്കുംവേണ്ടാതെ കിടന്ന മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പിലെ ഭൂമിക്ക് അങ്ങനെ വില കുതിച്ച് കയറി. വീട് നഷ്ടമായവര്‍ക്ക് വിമാനത്താവളത്തില്‍ ജോലിയും നല്‍കി. ഇതിന് പുറമെ ഭൂമിയുടെ വിലയും പത്ത് സെന്റ് ഭൂമിയും PWD നിശ്ചയിച്ച തുകയും നല്‍കാന്‍ തയ്യാറായി. പിന്നെ ഭൂമി നല്‍കാമെന്ന് പറഞ്ഞ് കിയാലിനെ ആളുകള്‍ സമീപിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. 

റണ്‍േവ നാലായിരം മീറ്ററായി വര്‍ധിപ്പിക്കുമ്പോള്‍ ഏറ്റെടുക്കുന്ന ഭൂമിക്കും ലഭാകരമായ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിമാനത്താവളത്തിലെ അയല്‍വാസികള്‍.

MORE IN KERALA
SHOW MORE