‘ആ മൂന്നുപേരില്‍ ഇനി ഞാന്‍ മാത്രം’; ഷാനവാസിന്‍റെ ഓര്‍മകളില്‍ കരഞ്ഞ് ചെന്നിത്തല

chennithala-shanavas-1
SHARE

ഷാനവാസിന്‍റെ ഓർമകളിൽ കണ്ണു നിറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് എംഐ ഷാനവാസിന്‍റെ വേർപാട് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. കേരളത്തിൽ തിരുത്തൽവാദത്തിന് തുടക്കമിട്ട ത്രിമൂർത്തികളായിരുന്നു ഷാനവാസും ചെന്നിത്തലയും കാർത്തികേയനും. ഷാനവാസിന്‍റെ ഓർമകളിൽ കണ്ണീരണിഞ്ഞ്, വാക്കുകൾ കിട്ടാൻ വിഷമിക്കുന്ന രമേശ് ചെന്നിത്തലയെ ആണ് കൊച്ചിയിലെ അനുശോചനയോഗത്തിൽ കണ്ടത്. തിരുത്തൽവാദത്തിന് തുടക്കമിട്ട നാളുകൾ അനുസ്മരിച്ചായിരുന്നു രമേശ് ചെന്നിത്തലയുടെ വാക്കുകൾ

കേരളത്തിൽ ഒരു കാലഘട്ടത്തിൽ കോൺഗ്രസിൽ ഒരുമിച്ച് നിന്ന് ഒരു പ്രത്യേക രാഷ്ട്രീയ നിലപാട് സ്വീകരിച്ചവരായിരുന്നു ഞാനും ഷാജിയും ജി.കാർത്തികേയനും. കാർത്തികേയൻ ആദ്യം പോയി. ഇപ്പോൾ ഷാജിയും. ആ മൂന്നു പേരിൽ ഇനി ഞാൻ മാത്രം...’ സങ്കടം വാക്കുകളെ മുറിച്ചതോടെ തൊണ്ട ഇടറി ചെന്നിത്തല നിർത്തി. ഇനി സംസാരിച്ചാൽ നിയന്ത്രണം വിട്ടുപോകുമെന്ന് മനസിലായതോടെ ഷാനവാസിന്‍റെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് ചെന്നിത്തല കസേരയിലേക്ക് മടങ്ങി. പക്ഷേ അപ്പോഴും അദ്ദേഹത്തിന്‍റെ കണ്ണീർ തോർന്നിരുന്നില്ല.

MORE IN KERALA
SHOW MORE