വലിയ വിമാനങ്ങളുടെ സര്‍വീസ്; ഔദ്യോഗിക നടപടികൾ തുടങ്ങുന്നു

Karipur-airport
SHARE

മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കാന്‍ ഒൗദ്യോഗിക നടപടികളിലേക്ക് കടക്കുന്നു. നാളെ മുതല്‍  സൗദി എയര്‍ലൈന്‍സ് ടിക്കറ്റ് ബുക്കിങ് തുടങ്ങും.

ആഴ്ചയില്‍ നാലു ദിവസം വീതം ജിദ്ദയിലേക്കും മൂന്നു ദിവസം റിയാദിലേക്കും തിരിച്ച് കരിപ്പൂരിലേക്കും  സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തും. തിങ്കള്‍ , ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദയിലേക്കും ചൊവ്വ വെളളി , ഞായര്‍ ദിവസങ്ങളില്‍ റിയാദിലേക്കും ഉച്ചക്ക് 1.10നാണ് പുറപ്പെടുക. സൗദി അറേബ്യയിലെ പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നേകാലിന് ജിദ്ദയില്‍ നിന്നും 4.05ന് റിയാദില്‍ നിന്നുമാണ് കരിപ്പൂരിലേക്കുളള യാത്ര. 298 പേര്‍ക്ക് സഞ്ചരിക്കാവുന്ന എയര്‍ബസ് 330–300  വിമാനമുപയോഗിച്ചാണ് സൗദി എയര്‍ലൈസ് സര്‍വീസ് നടത്തുക.

ഏറ്റവും ലാഭകരമായ സൗദി സെക്ടറിലേക്ക് സര്‍വീസ് ആരംഭിക്കാന്‍  എയര്‍ഇന്ത്യയും വിദേശ വിമാനകമ്പനികളും അനുമതി തേടിയിട്ടുണ്ട്. കരിപ്പൂര്‍  വഴി സൗദി അറേബ്യയിലേക്കുളള യാത്ര സൗകര്യം പരിമിതമായത് മലബാറില്‍ നിന്നുളള പ്രവാസികളെ വലച്ചിരുന്നു. മറ്റു വിമാനകമ്പനികള്‍ കൂടി ഏത്തുന്നതോടെ സൗദി അറേബ്യയിലേക്കുളള യാത്രനിരക്കും കുറമെന്നാണ് പ്രതീക്ഷ.

MORE IN KERALA
SHOW MORE