100 കോടി തന്നെ നല്‍കി; ഒരു രൂപ പോലും ചിലവഴിച്ചില്ല: കടകംപള്ളിയെ തള്ളി

kannamthanam-at-sabarimala
SHARE

ശബരിമലയിലെ പ്രശ്നങ്ങളെ കുറിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം. ശബരിമല വികസനത്തിന് നൂറ് കോടി രൂപ അനുവദിച്ചില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന തെറ്റാണ്. കേന്ദ്രം അനുവദിച്ച തുകയിൽ ഒരു രൂപ പോലും സംസ്ഥാനം ചിലവഴിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

രാവിലെ നിലയ്ക്കലിൽ എത്തിയ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം പമ്പ, സന്നിധാനം എന്നിവിടങ്ങളിലും പോയി. സ്ഥിതി വിലയിരുത്തി. പ്രളയത്തിൽ തകർന്ന പമ്പ അടക്കമുള്ള സ്ഥലങ്ങൾ പുനരുദ്ധരിക്കാൻ കേന്ദ്രം 100 കോടി രൂപ അനുവദിച്ചു. എന്നാൽ അതിൽ നിന്ന് ഒരു രൂപ പോലും  ഉപയോഗിച്ചില്ലന്ന് മന്ത്രി കുറ്റപ്പെടുത്തി. ശബരിമലയിലെ ഭക്തർ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് കേന്ദ്രത്തിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ പരാമർശിക്കും.  

ശബരിമല വികസനത്തിന് 18 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചതെന്ന ദേവസ്വം മന്ത്രി കടകംപ്പളളി സുരേന്ദ്രന്റെ പ്രസ്താവന കണക്കുകൾ നിരത്തി കണ്ണന്താനം തളളി. 

തീർഥാടകരോട് തീവ്രവാദികളെന്ന പോലെയാണ് പൊലീസ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭക്തർക്ക് ഏർപ്പെടുത്തിയ സുകര്യങ്ങളിൽ കുന്ന അതൃപ്തി രേഖപ്പെടുത്തുകയും ഉദ്യോഗസ്ഥരെ പരസ്യമായി ശാസിക്കുകയും ചെയ്തു.

MORE IN KERALA
SHOW MORE