തീര്‍ഥാടകരുടെ എണ്ണത്തിൽ കുറവ്; സമാധാന അന്തരീക്ഷം വേണമെന്ന് മേൽശാന്തി

വൃശ്ചിക പുലരിയില്‍ ശബരിമലയില്‍ തീര്‍ഥാടകരുടെ വരവില്‍ കുറവ്. പുലര്‍ച്ചെ തിരക്ക് അനുഭവപ്പെട്ടെങ്കിലും തുടര്‍ന്നുള്ള മണിക്കൂറുകളില്‍ മലകയറി എത്തിയവരുടെ എണ്ണം ചുരുങ്ങി. തീര്‍ഥാടനകാലത്തെ ആദ്യ ശനിയാഴ്ചയില്‍ തീര്‍ഥാടകരുടെ  ബാഹുല്യമാണ് അനുഭവപ്പെടാറ്. 

പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തി വി എൻ വാസുദേവ നമ്പൂതിരി നട തുറന്നു.നേരത്തെ മല കയറിയെത്തിയവർ ദർശനം കഴിഞ്ഞ് മടങ്ങി. ക്ഷേത്രത്തിൽ സമാധാന അന്തരീക്ഷമാണ് വേണ്ടതെന്ന്  മേൽശാന്തി പറഞ്ഞു.

പ്രതിഷേധങ്ങൾക്ക് വേദിയാകാനുള്ള സാധ്യത കണക്കിലെടുത്ത് നടപ്പന്തിലിലും സന്നിധാനത്തെ മറ്റിടങ്ങളിലും പൊലീസ് സുരക്ഷ ഒരുക്കി.രാത്രിയിൽ തീർത്ഥാടകർ തങ്ങരുതെന്ന നിയന്ത്രണം നിലനിൽക്കുകയാണ്.