പ്രഖ്യാപനത്തിലൊതുങ്ങി ആറ് വരി അത്​ലറ്റിക് ട്രാക്ക്; നിരാഹാരത്തിനൊരുങ്ങി പരിശീലകൻ

thrissur-school
SHARE

തൃശൂര്‍ ചാലക്കുടിയില്‍ സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടവും സ്റ്റേഡിയവും നിര്‍മിക്കുന്നതിനെ ചൊല്ലി വിവാദം മുറുകുന്നു. നിലവില്‍ സ്കൂളിനോട് ചേര്‍ന്ന് ആറു വരിയില്‍ അത്്ലറ്റിക് ട്രാക്ക് നിര്‍മിക്കാമെന്ന പ്രഖ്യാപനം നഗരസഭ വിഴുങ്ങി. ട്രാക്ക് നിര്‍മിച്ചില്ലെങ്കില്‍ മരണംവരെ നിരാഹാരം കിടക്കുമെന്നാണ് ഫുട്ബോള്‍ പരിശീലകന്‍ ടി.കെ.ചാത്തുണ്ണിയുടെ മുന്നറിയിപ്പ്. 

ചാലക്കുടി നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ ബിജു ചിറയത്താണ് തലമുണ്ഡനം ചെയ്യുന്നത്. നഗരസഭയുടെ എതിര്‍വശത്തുള്ള സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടത്തിന്റെ ഭൂമിയില്‍ ആറു വരി അത്്ലറ്റിക് ട്രാക്കും വിശാലമായ സ്റ്റേഡിയവും നിര്‍മിക്കാമെന്ന വാഗ്ദാനം പാലിക്കാത്തതിലുള്ള പ്രതിഷേധമാണിത്. സര്‍ക്കാര്‍ സ്കൂളിന് ഇനിയൊരു കെട്ടിടം നിര്‍മിക്കുന്നുണ്ടെങ്കില്‍ അത് ദേശീയപാതയില്‍ നിന്ന് കുറച്ചകലെയുള്ള മൂന്നേക്കര്‍ ഭൂമിയില്‍ നിര്‍മിക്കണമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ ആവശ്യം.

അത്്ലറ്റിക് ട്രാക്കിന് വേണ്ടി പണ്ട് ടി.കെ.ചാത്തുണ്ണി നിരാഹാരം കിടന്നപ്പോള്‍ സര്‍വകക്ഷി നേതാക്കള്‍ ഉറപ്പു കൊടുത്തിരുന്നു. ആറു വരി ട്രാക്ക് നിര്‍മിക്കാമെന്നാണ്. നിലവിലെ പദ്ധതിപ്രകാരം ട്രാക്കിന്റെ എണ്ണം വെറും രണ്ടായി ചുരുങ്ങും. വീണ്ടും സമരം ചെയ്യുമെന്നാണ് ടി.കെ.ചാത്തുണ്ണിയുടെ മുന്നറിയിപ്പ്. എന്നാല്‍, നിലവില്‍ സ്കൂള്‍ വളപ്പില്‍ കെട്ടിടം പണിതാലും ഇല്ലെങ്കിലും ആറു വരി അത്്ലറ്റിക് ട്രാക്ക് അസാധ്യമാണെന്ന് ചാലക്കുടി നഗരസഭ അധികൃതര്‍ പറയുന്നു. അഞ്ചു കോടി രൂപയാണ് സ്കൂള്‍ കെട്ടിടത്തിനും സ്റ്റേഡിയത്തിനുമായി സര്‍ക്കാര്‍ അനുവദിച്ചത്. വിവാദം മുറുകിയതോടെ ഈ വികസന പദ്ധതി പ്രതിസന്ധിയിലാണ്.

MORE IN KERALA
SHOW MORE