രഹനെക്കെതിരെ നടപടി സൂചനയുമായി ബിഎസ്എൻഎൽ; മതവികാരം വ്രണപ്പെടുത്തിയാൽ ശിക്ഷ

bsnl-on-rehna
SHARE

ശബരിമല നടപ്പന്തല്‍ വരെയെത്തിയ എറണാകുളം സ്വദേശി രഹനാ ഫാത്തിമയ്‌ക്കെതിരെ ബി.എസ്.എന്‍.എല്‍ അധികൃതര്‍. കേന്ദ്രസര്‍ക്കാരിന്റെ സമ്പൂർണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ കൂട്ടുനില്‍ക്കില്ല എന്ന് വ്യക്തമാക്കുന്നു. വ്യക്തിതാത്പര്യങ്ങളുടെ പേരില്‍ ഏതെങ്കിലും ജീവനക്കാര്‍ ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയിട്ടുണ്ടെങ്കില്‍ രാജ്യത്തെ നിയമം അനുസരിച്ചുള്ള ശിക്ഷ നടപ്പിലാക്കുമെന്നും ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ബി.എസ്.എന്‍.എല്‍ അധികൃതര്‍ വിശദീകരണക്കുറിപ്പ് ഇറക്കി. വ്യക്തിപരമായി ഏതെങ്കിലും ജീവനക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തികളെ BSNLന്‍റെ തീരുമാനമായി തെറ്റിദ്ധരിക്കരുത് എന്ന് ബിഎസ്എൻഎൽ അഭ്യർത്ഥിച്ചു.

നഷ്ടം സഹിച്ചു ശബരിമലയിൽ ബിഎസ്എൻഎൽ  നടത്തുന്ന സേവനകളെയും ഓർമ്മിപ്പിച്ചു. ശബരിമല ദർശനത്തിനെത്തിയ ബിഎസ്എൻഎൽ ഉദ്യോഗസ്ഥയായ രഹ്ന ഫാത്തിമക്കെതിരെ രോഷപ്രകടനങ്ങൾ ബിഎസ്എൻ പേജിൽ രേഖപ്പെടുത്തിയിരുന്നു.

രഹ്നയെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ആളുകൾ പേജിൽ കമന്റുകളിട്ടത്. വെള്ളിയാഴ്ച രാവിലെ ഹൈദരാബാദ് സ്വദേശിയായ ടെലിവഷൻ റിപ്പോര്‍ട്ടര്‍ കവിതയും എറണാകുളം സ്വദേശിയായ രഹന ഫാത്തിമയും ശബരിമല ദര്‍ശനത്തിനായി പൊലീസിന്റെ സുരക്ഷയോടു കൂടി മല ചവിട്ടിയത്.

ബിഎസ്എൻഎൽ പോസ്റ്റിന്റെ പൂർണ്ണരൂപം

MORE IN KERALA
SHOW MORE