പറഞ്ഞ വാക്കിന് വിലയില്ലാതായാൽ എന്തുകാര്യം; മോദിയെ വിമർശിച്ച് മുഖ്യമന്ത്രി; വിഡിയോ

pinarayi-modi-uae
SHARE

പ്രളയദുരിതാശ്വാസത്തിന് പണം കണ്ടെത്താന്‍ മന്ത്രിമാര്‍ നടത്താന്‍  നിശ്ചയിച്ചിരുന്ന വിദേശയാത്രയ്ക്ക് പ്രധാനമന്ത്രി അനുമതി നല്‍കിയിട്ട് വാക്ക് മാറ്റിയെന്ന് പിണറായി വിജയന്‍. മന്ത്രിമാരുടെ പട്ടിക നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഖാമൂലം ആവശ്യപ്പെട്ടപ്പോള്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചു  ദുബായില്‍ പ്രവാസി മലയാളികളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിക്കെതിരെ പിണറായിയുടെ വിമര്‍ശനം. 

കാരണമില്ലാതെയാണ് പ്രധാനമന്ത്രി അനുമതി നിഷേധിച്ചത്. പറഞ്ഞ വാക്കിന് വിലയില്ലായാല്‍ ഏത് സ്ഥാനത്തിനിരുന്നിട്ട് എന്താണ് കാര്യമെന്നും മുഖ്യമന്ത്രി ചോദിച്ചു. 

ഗുജറാത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ വിദേശരാജ്യങ്ങളുടെ സഹായം തേടിയ പ്രധാനമന്ത്രി കേരളത്തിന്റെ കാര്യം വന്നപ്പോൾ നിലപാട് മാറ്റി. നവകേരള നിർമിതിയെ തടയാമെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കിൽ അത് നടക്കില്ല. 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ലെന്ന് ദുബായിലെ മലയാളിസമൂഹത്തെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. 

നാല് ദിവസത്തെ സന്ദർശനത്തിനായാണ് മുഖ്യമന്ത്രി യുഎഇയിലെത്തിയത്. 

MORE IN KERALA
SHOW MORE