പൊലീസിനെതിരെ കല്ലേറ്; പ്രതികളെ പിടികൂടിയത് രാജകുടുംബത്തിന്റെ സഹായത്തോടെ

nilakal-pamba
SHARE

വൻപ്രതിഷേധങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും ഒരു പകലിനാണ് ഇന്ന് ശബരിമല സാക്ഷിയായത്. യുവതീ പ്രവേശനത്തിനെതിരെ വിശ്വാസികളുടെ പ്രതിഷേധം ഇടയ്ക്ക് അക്രമത്തിനും വഴിവയ്ക്കുന്നത് കേരളം സാക്ഷിയായത്. ഇതിനിടയിലാണ് ശബരിമലയില്‍ അക്രമത്തിന് കൂട്ട് നിന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ സഹായിച്ചത് പന്തളം രാജകുടുംബപ്രതിനിധി. നടതുറക്കുന്ന സമയത്ത് പമ്പയില്‍ നടന്ന കല്ലേറില്‍ പങ്കെടുത്ത നാലു പേരെയാണ് രാജകുടുംബത്തിന്റെ സഹായത്തോെട പിടികൂടിയത്. 

പൊലീസ് വാഹനത്തിന് നേരെയും വലിയ കല്ലേറുണ്ടായി. മാധ്യമങ്ങളുടെ വാഹനങ്ങളും ആക്രമണത്തിൽ തകർന്നിരുന്നു. പൊലീസ് ലാത്തി വീശിയതോടെ നാലു പേര്‍ പന്തളം രാജ കുടുംബ പ്രതിനിയുടെ കെട്ടിടത്തിലേക്ക് കയറി ഒളിക്കുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പന്തളം രാജകുടുംബ പ്രതിനിധി തന്നെ പൊലീസിനെ സഹായിച്ചു. 

കസ്റ്റഡിയില്‍ എടുത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസും വിശദമാക്കി. പിഡിപിപി അടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്ക് നേരെ ചുമത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ. 

MORE IN KERALA
SHOW MORE