ആരാകും അഴകിന്റെയും ബുദ്ധിയുടെയും റാണി? മിസ് കേരള മത്സരത്തിന് അരങ്ങൊരുങ്ങി

miss-kerala
SHARE

കേരളത്തിൻറെ സൗന്ദര്യ റാണിയാകാൻ ഉള്ള ഒരുക്കത്തിലാണ് നാട്ടിലും മറുനാട്ടിലും നിന്നുള്ള 22 മലയാളി പെൺകൊടികൾ. അടുത്ത ചൊവ്വാഴ്ച കൊച്ചിയിലാണ് മിസ് കേരള മൽസരം.  സുന്ദരിമാരിലൊരാളായിരിക്കും മലയാള മണ്ണിലെ അഴകിൻറെയും അറിവിൻറെയും റാണി. കോളജ് വിദ്യാർഥിനികൾ മുതൽ ഡോക്ടറും എഞ്ചിനീയറും ഫാഷൻ ഡിസൈനറും വരെയുണ്ട് ഈ കൂട്ടത്തിൽ. എല്ലാവർക്കും ഇത് ഒരു പുതിയ അനുഭവമാണ്.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടന്ന ഓഡിഷനുകളിലൂടെയാണ് അവസാന റൌണ്ടിലേക്ക് 22 പേരെ തിരഞ്ഞെടുത്തത്. ഇവർക്കുള്ള പരിശീലനം കൊച്ചിയിൽ തുടരുകയാണ്. 

മിസ് കേരള പട്ടത്തിന് പുറമേ മനോഹരമായ ചിരി, മനോഹരമായ ശബ്ദം തുടങ്ങി എട്ട് ഉപവിഭാഗങ്ങളിലേക്കും മൽസരമുണ്ട്. മൽസരാർഥികളുടെ പാചകമികവ് കണ്ടെത്താനുള്ള മിസ് ക്യുലിനെറി ആണ് ഇത്തവണത്തെ സവിശേഷതകളിലൊന്ന്. പ്രമുഖ ഫാഷൻ ഡസൈനർമാരായ ഗൌരവ് ജയ് ഗുപത്, ശ്രേയ ഓസ, കരിഷ്മ സാഹ്നി ഖാൻ എന്നിവർ രൂപകൽപന ചെയ്ത വസ്ത്രങ്ങളണിഞ്ഞാകും മൽസരാർഥികൾ മിസ് കേരള റാംപിൽ ചുവട് വയ്ക്കുക. 

MORE IN KERALA
SHOW MORE