മിമിക്രി വിടാതെ ചിത്രം വര തുടരണം; നസീറിന് ചെന്നിത്തലയുടെ ഉപദേശം

Ramesh-Nazir
SHARE

നടനും മിമിക്രി താരവുമായ കോട്ടയം നസീറിന്റെ ചിത്രപ്രദർശനം കാണാൻ ആൾത്തിരക്ക്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചിത്രങ്ങൾ കാണാനെത്തി. കോട്ടയം നസീർ ചിത്രം വരയ്ക്കുമോയെന്ന ഏതൊരാളുടെയും പതിവ് ചോദ്യമായിരുന്നു ചിത്രങ്ങൾ ആസ്വദിക്കവേ രമേശ്‌ ചെന്നിത്തലയും ചോദിച്ചത്. 

വളരെ നാളായി അറിയാമെങ്കിലും നസീർ ഇത്ര നന്നായി വരയ്ക്കുമെന്നു അറിയാമായിരുന്നില്ലെന്നും മിമിക്രി വിടാതെ ചിത്രം വര തുടരണമെന്നുമായി നിർദേശം, ഒപ്പം പ്രകൃതിഭംഗി കൂടുതലായി ചിത്രങ്ങളിൽ നിറയണമെന്നും. എംഎൽഎമാരായ ഹൈബി ഈഡൻ, അൻവർ സാദാത് എന്നുവരും രമേശ്‌ ചെന്നിത്തലയ്ക്കു ഒപ്പമുണ്ടായിരുന്നു. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.