ചെങ്കൊടി കത്തിക്കും; മന്ത്രിമാരെ കൈകാര്യംചെയ്യും; ബിജെപി നേതാവിന്റെ വിഡിയോ

bjp-radhakrishnan-speech
SHARE

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെയും മന്ത്രിമാരെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍. സംസ്ഥാനത്തെ മന്ത്രിമാരെ പരിഹസിച്ചും ആക്ഷേപിച്ചും ആലപ്പുഴയിലാണ് എ.എന്‍.രാധാകൃഷ്ണന്‍ പ്രസംഗിച്ചത്.

തിരുപ്പതി മോഡലില്‍ ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനാണ് ദേവസ്വംമന്ത്രി ശ്രമിക്കുന്നത്. ആളെണ്ണം കുറച്ച് ശബരിമലയെ തകര്‍ക്കാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ചെങ്കൊടി താഴെയിട്ട് കത്തിക്കും. വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുംവിധം സംസാരിച്ച മന്ത്രി ജി.സുധാകരനെ കൈകാര്യം ചെയ്യാന്‍ ആളില്ലേയെന്നും അദ്ദേഹം ചോദിച്ചു. പിടിച്ചുപറിക്കാരനാണ് ധനമന്ത്രി.

പ്രളയ സംഭാവന പിരിക്കാന്‍ 'മണ്ടന്‍മാരെല്ലാം ലണ്ടനി'ലേക്ക് പോവുകയാണ്. ഒരുമിച്ചാണ് തിരിച്ചുവരുന്നതെങ്കില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ മന്ത്രിമാരെ കൈകാര്യം ചെയ്യുന്ന കാര്യം പാര്‍ട്ടി ആലോചിക്കുകയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.